യാത്രക്കാരനെ ട്രെയിനിന് അടിയിൽപ്പൊടാതെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ റെയിൽവ പൊലിസുകാരന് സോഷ്യൽ മീഡിയയുടെ കൈയ്യടി

railway police
railway police

കണ്ണൂർ: സ്വന്തം ജീവൻ പണയപ്പെടുത്തി യാത്രക്കാരനെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയ റെയിൽവെ പൊലിസ് ഉദ്യോഗസ്ഥൻ പി.വി. ലഗേഷിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പ്ളാറ്റ് ഫോമിന് അടിയിലേക്ക് വീണയാളെ ലഗേഷ് സാഹസികമായി രക്ഷപ്പെടുത്തുന്ന  വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്. 

മെയ് 26 ന് രാത്രി എട്ടു മണിക്ക് കൊച്ചുവേളിയിൽ നിന്നും പേർബന്തറിലേക്ക് പോകുന്ന 29909 നമ്പർ ട്രെയിൻ ഒന്നാം പ്ളാറ്റ് ഫോമിൽ എത്തിയപ്പോഴായിരുന്നു സംഭവം. വെള്ളം വാങ്ങാൻ സ്റ്റേഷനിലിറങ്ങിയ അഹമ്മദ് ബാദ് സ്വദേശി കുറുപ്പ് പർസോത്ത ഭാഷയിൽ ട്രെയിൻ നീങ്ങി തുടങ്ങുന്നതിനിടെ ചാടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയിൽ ഇയാൾ വാതിൽപടിയിൽ നിന്നും പ്ളാറ്റ് ഫോമിൻ്റെ ഇടയിലേക്ക് വീഴുകയായിരുന്നു. 

ഒന്നാം നമ്പർ പ്ളാറ്റ് ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ലഗേഷ് ഇയാളെ ഓടിച്ചെന്ന് കൈപ്പിടിച്ചു കയറ്റാൻ ശ്രമിച്ചുവെങ്കിലും പിടിത്തം കിട്ടിയില്ല ഈ സമയം യാത്രക്കാരൻ ട്രെയിനിൻ്റെ വാതിലിലെ കമ്പിയിൽ മുറുകെ പിടിച്ചിരുന്നു ട്രെയിനിന് പുറകെ ഓടിയ ലഗേഷ് രണ്ടാമതും യാത്രക്കാരൻ്റെ കൈ നീട്ടി പിടിച്ചു കയറ്റാൻ ശ്രമിച്ചുവെങ്കിലും പിടിത്തം കിട്ടിയില്ല ഈ സമയം അഹമ്മദ് ബാദ് സ്വദേശി ഒരു കൈ ട്രെയിനിൻ്റെ സ്റ്റെപ്പിൽ മുറുകെ പിടിച്ചിരുന്നു. 

മൂന്നാമതും പുറകെ ഓടിയ ലഗേഷ് കൈനീട്ടി പർസോത്തിൻ്റെ കൈയ്യിൽ പിടിത്തമിട്ടെങ്കിലും പ്ളാറ്റ് ഫോമിൽ എത്തിക്കാനായില്ല ബഹളം കേട്ട് ഗാർഡ് ട്രെയിൻ നിർത്താൻ സിഗ്നൽ നൽകിയപ്പോഴാണ് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയത്. ഈ സമയം ലഗേഷും മറ്റു യാത്രക്കാരും ചേർന്ന് അഹമ്മദബാദ് സ്വദേശിയെ പ്ളാറ്റ് ഫോമിലെത്തിക്കുകയായിരുന്നു. ട്രെയിനിലുണ്ടായ ഡോക്ടർ പരിശോധിച്ചു പരുക്കൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തിയാണ് അഹമ്മദാ ബാദ് സ്വദേശി അതേ ട്രെയിനിൽ തന്നെ യാത്ര തുടർന്നത്. 

ദിവസങ്ങൾക്ക് ശേഷമാണ് ലഗേഷ് യാത്രക്കാരനെ രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതോടെ സോഷ്യൽ മീഡിയയിൽ താരമാവുകയായിരുന്നു ഈ പൊലിസുകാരൻ.

Tags