പയ്യന്നൂരിൽ തെരുവ് നായയുടെ കടിയേറ്റ് ആറുപേർക്ക് പരുക്കേറ്റു

street dog
street dog

പയ്യന്നൂർ: പയ്യന്നൂരിൽ തെരുവ് നായ അക്രമത്തിൽ ആറുപേർക്ക് പരുക്കേറ്റു. പയ്യന്നൂർ തെരു- മമ്പലം ഭാഗങ്ങളിലാണ് തെരുവ് നായ ഭീതി പരത്തിയത്. ബുധനാഴ്ച്ച വൈകിട്ടും വ്യാഴാഴ്ച്ച രാവിലെയുമായി ഒരു കുട്ടിയടക്കം ആറുപേർക്കാണ് നായയുടെ കടിയേറ്റത്. ഭീതി പരത്തിയ നായയെ പിടികൂടിയിട്ടുണ്ട്. കടിയേറ്റവർ പയ്യന്നൂർ താലുക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Tags