'കൊക്കസാമ-പായൽ പന്ത്' നിർമിച്ച് പരിസ്ഥിതി സംരക്ഷണമൊരുക്കി കണ്ണൂരിലെ സീതി സാഹിബ് എൻ എസ് എസ്

kokkasama
kokkasama

കണ്ണൂർ : സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ വളണ്ടിയർമാർക്ക് വേണ്ടി സ്വാതന്ത്ര്യ ദിനത്തിൽ കൊക്കെഡാമ ശിൽപ്പശാല സംഘടിപ്പിച്ചു.  

kk

പ്രകൃതി മനുഷ്യൻ്റേതല്ല, മനുഷ്യൻ പ്രകൃതിയുടേതാണ് എന്ന സന്ദേശം ഉയർത്തി കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത് . കൊക്കോഡാമ ഒരു ജപ്പാനീസ് പൂന്തോട്ട നിർമ്മാണ രീതിയാണ്. ചെടിച്ചട്ടി ഇല്ലാതെ പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വളരെ കുറച്ച് വിഭവങ്ങൾ മാത്രം ഉപയോഗിച്ച് പൂന്തോട്ടം തയ്യാറാക്കുന്നതാണ് ഈ രീതി.

kokkasama

മണ്ണും ചകിരിച്ചോറും ചാണകപ്പൊടിയും മിശ്രിതമാക്കി വെള്ളം ചേർത്ത് കുഴച്ച് ഗോള രൂപത്തിൽ ആക്കി അതിൽ ചെടി നട്ടുപിടിപ്പിച്ച് അതിനുചുറ്റും പായൽ വെച്ചു പിടിപ്പിക്കുന്ന രീതിയാണ് കൊക്കെ ഡാമ അഥവാ പായൽ പന്ത്.

kokkasama

പ്രകൃതിയും മനുഷ്യനും തമ്മിൽ ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകത കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രസക്തമാണെന്ന് വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്താൻ വർക്ക് ഷോപ്പിന് സാധിച്ചു.

സ്വാതന്ത്ര്യ ദിനത്തിൽ ദേശഭക്തി ഗാന മൽസരവും സംഘടിപ്പിച്ചിരുന്നു.
പ്രിൻസിപ്പാൾ ഫിറോസ് ടി അബ്ദുള്ള, പ്രോഗ്രാം ഓഫീസർ പി.വി മുഹമ്മദ് അഷ്റഫ്, അധ്യാപകരായ എൻ അബ്ദുൽ കരീം, കെ.ടിപി മുഹമ്മദ് യൂനുസ് , പി അനിത ,മൊയ്തു പാറമ്മൽ എന്നിവർ സംബന്ധിച്ചു.

Tags