ഗായകനും സംഗീത സംവിധായകനുമായ സജി ചന്ദ്ര നിര്യാതനായി

saji

കണ്ണൂർ: ഗായകനും സംഗീത സംവിധായകനുമായ നാറാത്ത് രണ്ടാം മൈലിൽ സരോവരത്തിൽ എൻ. സജിമോൻ (സജി ചന്ദ്ര 45 ) നിര്യാതനായി. ഗായകനും, സംഗീത സംവിധായകനും, ഷോർട്ഫിലിം സംവിധായകനുമായ സജി ചന്ദ്ര പരിയാരത്തെ  മെഡിക്കൽ കോളേജിൽ വച്ചാണ് നിര്യാതനായത്. 

സംസ്കാരം മെയ് 26 ന് രാവിലെ10 മണിക്ക് പയ്യാമ്പലം പൊതു ശ്മശാനത്തിൽ നടക്കും. പരേതനായ നാരാമ്പ്രത്ത് രാമചന്ദ്രൻ്റേയും, സരോജിനിയുടെയും മകനാണ്. സഹോദരങ്ങൾ : പ്രേമലത, പ്രേംകുമാർ, ഗോകുൽ, സജിത.