ഓലപ്പുര സാഹിത്യ പുരസ്കാരം സിനാഷയ്ക്ക് സമ്മാനിക്കും

google news
ssss

ഇരിക്കൂർ: കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ 1997-98 എസ് എസ് എൽ സി പൂർവ വിദ്യാർത്ഥി സമന്വയ വേദിയായ ഓലപ്പുരയുടെ ആഭിമുഖ്യത്തിലുള്ള പ്രഥമ ഓലപ്പുര സാഹിത്യ പുരസ്കാരം കാസർകോട് ജില്ലയിലെ ബല്ല ഹയർ സെക്കൻഡറി സ്കൂൾ പ്ളസ് ടൂ വിദ്യാർഥിനി സിനാഷയ്ക്ക് ലഭിച്ചു.വസന്തം എന്ന പെൺകുട്ടി എന്ന കവിതാസമാഹാരമാണ്  പുരസ്കാരത്തിന് അർഹമായത്.പതിനായിരം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും പുസ്തകരേഖയും അടങ്ങുന്ന പുരസ്കാരം ജൂൺ 19 ന് വായനാദിനത്തിൽ രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ സമ്മാനിക്കും.

പ്രത്യേക ജൂറി പുരസ്കാരം പാലക്കാട് ജില്ലയിലെ പൊമ്പ്ര യു പി സ്കൂൾ അഞ്ചാം ക്ളാസ് വിദ്യാർഥിനിയായ അൽഹ സീൻ രചിച്ച അക്ഷരത്തീമഴയും തിരുവനന്തപുരം വർക്കല ഗവ എച്ച് എസ് എസ് പത്താം ക്ലാസ്സ് വിദ്യാർഥിനി അപർണ രാജിന്റെ അല്ലി മുല്ലയ്ക്കും ലഭിച്ചു.സുകുമാരൻ പെരിയച്ചൂർ മുഖ്യ ജൂറി ചെയർമാനും മുരളീധരൻ പട്ടാന്നൂർ, സുനിൽ കുമാർ പൊള്ളോലിടം, മനോജ് കുമാർ കല്യാട് എന്നിവരടങ്ങുന്ന അവാർഡ് കമ്മിറ്റിയാണ് പുരസ്കാരം നിർണയം നടത്തിയത്.അവാർഡ് ദാനച്ചടങ്ങിൽ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ മുഖ്യാതിഥി ആയിരിക്കുമെന്നും ഓലപ്പുര ഭാരവാഹികളായ മനോജ്  കല്യാട്, റാഫി ഇരിക്കൂർ, അനീഷ് ഉത്രാടം, ബിജേഷ് ഊരത്തൂർ, സിന്ധു, സുനിത .... എന്നിവർ അറിയിച്ചു..

Tags