കണ്ണൂരിൽ ശ്യാമപ്രസാദ് മുഖർജി അനുസ്മരണം നടത്തി
കണ്ണൂർ : ജനസംഘം സ്ഥാപകാദ്ധ്യക്ഷൻ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാന ദിനത്തോടനുബന്ധിച്ച് താളിക്കാവ് മാരാർജി ഭവനിൽ വെച്ച് അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിൽ ബി ജെ പി ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസ്ന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.
എസ് സി മോർച്ച സംസ്ഥാന ട്രഷറർ കെ രതീഷ്, ബിജെപി കണ്ണൂർ മണ്ഡലം പ്രസിഡന്റ് അഡ്വ അർച്ചന വണ്ടിച്ചാൽ, ജനറൽ സെക്രട്ടറി ബിനിൽ കണ്ണൂർ,ജില്ലാ കമ്മിറ്റി അംഗം സി സി രതീഷ്, എസ് സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കുട്ടികൃഷ്ണൻ എൻ, മണ്ഡലം വൈസ് പ്രസിഡന്റ് കൃഷ്ണപ്രഭ ടി, മണ്ഡലം സെക്രട്ടറി കെ സി സുഷമ , രവീന്ദ്രൻ കെ, ബാബു ഒതയോത്ത്, ജിജു വിജയൻ , ഷഗിൽ എം വി തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിൽ വിവിധ മണ്ഡലം കമ്മിറ്റികളുടെയും ഏരിയാ, ബൂത്ത് കമ്മറ്റികളുടെയും നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു