ഷിർദ്ദിസായി ബാബ ബന്ദിർ പ്രതിഷ്ഠാ വാർഷികോത്സവം 12 മുതൽ 21 വരെ നടത്തും

google news
press meet

കണ്ണൂർ :അലവിൽ ഷിർദ്ദി ശ്രീസായി ബാബ ബന്ദിരത്തിൻ്റെ പ്രതിഷ്ഠാ വാർഷികോത്സവം ജനുവരി 12 മുതൽ 21 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുമെന്ന് ചീഫ് കോർഡിനേറ്റർ ഡോ :പി ശിവാനന്ദൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വിവിധ ആചാര്യന്മാരുടെ ആദ്ധ്യത്മിക പ്രഭാഷണങ്ങൾക്ക് പുറമെ17ന് ബാംഗ്ലൂർ ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്ത പുഷ്പം, 18 ന് സായിദളം കുട്ടികളുടെകലാവിരുന്ന് 19 ന് ചെറുതാഴം വിപിൻ രാമചന്ദ്രൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം 20 ന് പറവൂർ കണ്ണൻ ജി നാഥ് കലാകാരൻ്റെ സംഗീത സന്ധ്യ തുടങ്ങിയവ വാർഷികോത്സവത്തിൽ സംഘടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ചെയർമാൻ എം കെ ബിജു ചന്ദ്രൻ ,കൺവീനർ അനിൽ കടലായി, പ്രിയ സുഗുണൻ, സരിത വിനോദ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags