ഷിമോഗയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് മംഗ്‌ളൂരില്‍ ചികിത്സലയിരുന്ന വേങ്ങാട് സ്വദേശിയായ യുവാവ് മരണമടഞ്ഞു

google news
ഷിമോഗയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് മംഗ്‌ളൂരില്‍ ചികിത്സലയിരുന്ന  വേങ്ങാട് സ്വദേശിയായ യുവാവ് മരണമടഞ്ഞു

 തലശേരി: കര്‍ണാടക ഷിമോഗയിലുണ്ടായ   വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കൂത്തുപറമ്പ് വേങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു.വേങ്ങാട്ടെ വട്ടോളി ഷൈജയുടെ മകന്‍ ആറാം മൈലിന് സമീപം കോങ്ങാറ്റ സരസ്വതിവിലാസം സ്‌കൂളിനടുത്ത  കൃഷ്ണശ്രീയില്‍ കാക്കര അനുഗ്രഹ്(25) ആണ് മരിച്ചത്.

പൂനെയില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായ അനുഗ്രഹ് കാറില്‍ നാട്ടിലേക്ക് വരുമ്പോള്‍ ഷിമോഗയില്‍ വച്ച് കാറും കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സും കൂട്ടിയിടിച്ചുള്ള അപകടത്തിലാണ് പരുക്കേറ്റത്. മംഗളുരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വെളളിയാഴ്ച്ച വൈകുന്നേരം മരണമടഞ്ഞത്. കൂത്തുപറമ്പ് സമൃദ്ധി കാര്‍ഷികോല്‍പാദന വിപണന സംഘത്തിലെ തൊഴിലാളിയായ കാക്കര ശശിയുടെ മകനാണ് .സഹോദരി അഭിന.സംസ്‌കാരം  ശനിയാഴ്ച്ച  രാവിലെ വീട്ടുവളപ്പില്‍ നടക്കും.

Tags