ഷെയർ ട്രേഡിങ്ങിൻ്റെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ പൊലിസ് കേസെടുത്തു

The police registered a case on the complaint that lakhs were stolen under the guise of share trading
The police registered a case on the complaint that lakhs were stolen under the guise of share trading


മട്ടന്നൂർ : ഓൺലൈൻ ഷെയർ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകി മധ്യവയസ്കൻ്റെ ലക്ഷങ്ങൾ തട്ടിയെടുത്ത സൈബർ തട്ടിപ്പു സംഘത്തിനെതിരെ പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു. 

മട്ടന്നൂർ നെല്ലൂന്നിയിലെ നന്ദനത്തിൽ ബാലചന്ദ്രൻ്റെ (61) പരാതിയിലാണ് വാട്സാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട സൈബർ തട്ടിപ്പുകാരനെതിരെ കേസെടുത്തത്.ഇക്കഴിഞ്ഞ ജൂലായ് 26 മുതൽ ഈ മാസം 13 വരെയുള്ള ദിവസങ്ങളിൽ പലതവണകളായി പ്രതിയുടെവിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 42,05,000 രൂപ നിക്ഷേപിച്ച ശേഷം ലാഭവിഹിതമോ നിക്ഷേപ മോതിരിച്ചു തരാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.

Tags