ശാന്തിഗിരി ആശ്രമം, വള്ള്യായി ദര്‍ശന മന്ദിരം സമര്‍പ്പണ വാര്‍ഷികം ഫെബ്രുവരി 2 ന്

Shantigiri Ashram, Vallayi Darshana Mandir Dedication Anniversary on February 2
Shantigiri Ashram, Vallayi Darshana Mandir Dedication Anniversary on February 2

കൂത്തുപറമ്പ് : വള്ള്യായി ശാന്തിഗിരി ആശ്രമത്തില്‍ ഫെബ്രുവരി 2 ന് വാര്‍ഷിക ആഘോഷങ്ങള്‍ നടക്കും.  ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി  വാര്‍ഷിക ആഘോഷച്ചടങ്ങുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.  

ഇതോടൊപ്പം ഫെബ്രുവരി 22 ന്  തിരുവന്തപുരം ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പൂജിതപീഠം സമര്‍പ്പണം ആഘോഷത്തിന്റെ ഭാഗമായുള്ള സത്സംഗത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും നടക്കും.  

ആശ്രമത്തിലെ പതിവ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് പുറമേ രാവിലെ 6 മണിയ്ക്ക് ധ്വജാരോഹണത്തോടെ ആരംഭിക്കുന്ന വാര്‍ഷിക ആഘോഷ ചടങ്ങില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആത്മബന്ധുക്കൾ സംബന്ധിക്കും. 

11 മണിക്ക് പൊതുസമ്മേളനം, വൈകിട്ട് 3 മണിക്ക് ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകളുടെ ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും വരും തലമുറയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന വിഷയത്തില്‍ കൊട്ടിയൂര്‍  ആയുഷ് പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഒ. സൗമ്യ  നയിക്കുന്ന ബോധവൽക്കരണ ക്ലാസ്സും  വൈകിട്ട് ദീപ പ്രദക്ഷിണവും നടക്കും.2014 ഫെബ്രുവരി 2 നാണ് വള്ള്യായി ശാന്തിഗിരി ആശ്രമം ബ്രാഞ്ചിൽ ദർശനമന്ദിരം സമർപ്പണം നടന്നത്.

Tags

News Hub