കണ്ണൂരിൽ ഗവർണർക്കെതിരെ എസ്.എഫ്. ഐ പ്രതിഷേധം: പയ്യാമ്പലത്ത് 30 അടി ഉയരമുള്ള കോലം കത്തിച്ചു

google news
sfi protest

കണ്ണൂർ:  ഫോർട്ട് കൊച്ചിയിലെ പപ്പാഞ്ഞിയുടെ മാതൃകയില്‍ ഗവര്‍ണര്‍‌ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച്‌ എസ്‌എഫ്‌ഐ പ്രതിഷേധം. കണ്ണൂര്‍ പയ്യാമ്ബലം ബീച്ചില്‍ 30 അടി ഉയരമുള്ള കോലമാണ് എസ്‌എഫ്‌ഐ കത്തിച്ചത്.എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഗവര്‍ണര്‍ക്കെതിരെയുളള സമരത്തിന്റെ തുടര്‍ച്ചയായാണ് കോലം കത്തിക്കലെന്നാണ് എസ്‌എഫ്‌ഐ നേതൃത്വം പറയുന്നത്.

sfi

പാപ്പാഞ്ഞിയുടെ മാതൃകയില്‍ 30 അടി ഉയരത്തില്‍ വലിയ കോലമാണ് ബീച്ചില്‍ തയ്യാറാക്കിയത്. സര്‍വകലാശാലകളെ കാവിവത്ക്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച്‌ വലിയ പ്രതിഷേധമാണ് എസ് എസ് ഐ ഉയര്‍ത്തുന്നത്. ഗവര്‍ണര്‍ക്കെതിരെ കോളജുകളിലുടനീളം എസ് എഫ് ഐ ബാനറുകളുയര്‍ത്തിയിരുന്നു. ഗവര്‍ണര്‍ സഞ്ചരിക്കുന്ന വഴിയില്‍ ഉടനീളവും പ്രതിഷേധം ശക്തമാക്കുകയാണ് എസ്‌എഫ്‌ഐ

വ്യാഴാഴ്ച ഡല്‍ഹിയില്‍നിന്നും കേരളത്തിലെത്തിയ ഗവര്‍ണര്‍ക്കുനേരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തി. പാളയം ജനറല്‍ ആശുപത്രി ജങ്ഷനു സമീപമായിരുന്നു കരിങ്കൊടി പ്രതിഷേധം. എസ്‌എഫ്‌ഐ പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെ തെരുവില്‍ ഇറങ്ങി ഗവര്‍ണര്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു

Tags