പ്രണയം നടിച്ച് 17-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അറസ്റ്റിൽ
Jun 12, 2024, 16:20 IST
തിരുവനന്തപുരം: പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം നീണ്ടകര പള്ളിത്തോപ്പ് സ്വദേശി ജിജോ ജോർജ് (30) ആണ് മ്യൂസിയം പൊലീസിന്റെ പടിയിലായത്.
മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 17 വയസ്സുള്ള പെൺകുട്ടിയെ വീടിനടുത്തുള്ള െറക്കോഡിങ് സ്റ്റുഡിയോയിലെ ജീവനക്കാരനായ ഇയാൾ പ്രണയം നടിച്ച് സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. അതിനുശേഷം വിഡിയോ റെക്കോഡ് ചെയ്തിട്ടുണ്ട് എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.