സേവനം ചാരിറ്റബിൾ സൊസൈറ്റി വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി പാട്ടു വണ്ടിയുമായി പര്യടനം നടത്തും
കണ്ണൂർ: കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സേവനം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വന സ്പർശം നൽകാൻ പാട്ടുവണ്ടി പര്യടനം നടത്തുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സപ്തംബർ ഒന്നു മുതൽ 16 വരെ സഞ്ചരിച്ച് കലാപരിപാടികൾ അവതരിപ്പിക്കും.
അതുവഴി ലഭിക്കുന്ന സംഭാവനകൾ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും. സപ്തംബർ ഒന്നിന് വൈകീട് 4ന് പയ്യാമ്പലം ബീച്ചിൽ സേവനം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ സി ധീരജിന്റെ അധ്യക്ഷതയിൽ കെ വി സുമേഷ് എംഎൽഎ പാട്ടുവണ്ടി ഉദ്ഘാടനം ചെയ്യും. ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി പി ദിവാകരൻ ഫ്ലാഗ് ഓഫ് ചെയ്യും.
ഡിസംബറിൽ സിനിമാ താരങ്ങളെ ഉൾപ്പെടുത്തി കണ്ണൂരിൽ മെഗാ സ്റ്റേജ് ഷോ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ചെയർമാൻ സി ധീരജ്, മുഹമ്മദ് റാഫി, വി വി സുമേഷ്, സി കെ രൂപേഷൻ പോത്തൻ ഗോപിനാഥൻ, ഗിരീഷ് കലാകൈരളി പങ്കെടുത്തു