സാമൂഹ്യ സേവനരംഗത്ത് സേവാദൾ മാതൃക സൃഷ്ടിക്കണം : കെ സുധാകരൻ എംപി

Sevadal model should be created in the field of social services: K Sudhakaran MP
Sevadal model should be created in the field of social services: K Sudhakaran MP

കണ്ണൂർ :സേവാദൾ പ്രവർത്തകർ ജീവകാരുണ്യ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കേരളത്തിലെ നിരാലംബരായ മനുഷ്യർക്ക് സഹായം എത്തിക്കാൻ മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി ഉദ്ഘാടനം പ്രസംഗത്തിൽ  പറഞ്ഞു. കേരള പ്രദേശ് കോൺഗ്രസ് സേവാദൾ സംസ്ഥാന നേതൃയോഗം സംസ്ഥാന പ്രസിഡണ്ട് രമേശൻ കരുവാച്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന നേതൃത്വ ക്യാമ്പിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വ: മാർട്ടിൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി.

 അഖിലേന്ത്യ സെക്രട്ടറി സി അഷറഫ് സംസ്ഥാന വൈസ് പ്രസിഡന്റ് വിനോദ് വി പി ,കോൺഗ്രസ് സേവാദൾ മഹിളാ വിഭാഗം സംസ്ഥാന പ്രസിഡൻറ് ജയകുമാരി, യങ് ബ്രിഗേഡ് സംസ്ഥാന കൺവീനർ അഡ്വക്കേറ്റ് വിവേക് ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന  ജനറൽ സെക്രട്ടറി വി പ്രകാശൻ സ്വാഗതവും കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ പ്രസിഡന്റ് മധു എരമം നന്ദിയും പറഞ്ഞു.

Tags