വീട്ടിൽ മദ്യവിൽപ്പന: യുവാവ് അറസ്റ്റിൽ

google news
ssss

കണ്ണൂർ: വീട് മിനി ബാറാക്കി മദ്യവിൽപന നടത്തിയ യുവാവ് അറസ്റ്റിൽ 'അഴീക്കോട് മയിലാടത്തെ തൊട്ടെൻ ഹൗസിലെ ആദർശാ (27) ണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നും 48 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 31280 രൂപയും കണ്ടെടുത്തു. വളപട്ടണം പൊലിസ് ഇൻസ്പെക്ടർ ഷൈൻ ജോസിൻ്റെ നിർദ്ദേശത്തെ തുടർന്ന് വളപട്ടണം എസ്.ഐ എ നിഥിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ ഷാജി, സി.പി.ഒ രമിത്ത് എന്നിവരടങ്ങിയ സംഘമാണ് മദ്യവും പണവും സഹിതം പ്രതിയെ പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്ന് പൊലിസ് വീട്ടിലെ അടുക്കളയിൽ നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ച മദ്യമാണ് പിടികൂടിയത്. ഇതിനടുത്തുള്ള തളികയിൽ നിന്നുമാണ് പണം കണ്ടെടുത്തത്. വീട്ടിൽ മദ്യകുപ്പി ശീതീകരിക്കാനുള്ള സംവിധാനം വരെ ഏർപ്പെടുത്തിയാണ് ഇയാൾ മദ്യവിൽപന നടത്തിയിരുന്നത്. പ്രതിയുടെ പിതാവും മദ്യവിൽപനയിൽ പങ്കാളിയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇയാൾക്കെതിരെ നേരത്തെ വളപട്ടണം പൊലിസ് സ്റ്റേഷനിൽ അനധികൃത മദ്യവിൽപ്പന നടത്തിയതിന് അബ്കാരി കേസുണ്ട്.

Tags