ഒളിമ്പിക് ദിനാഘോഷം കണ്ണൂരിൽ സെൽഫി പോയിൻ്റ് ഉദ്ഘാടനം ചെയ്തു

olympic day
olympic day

കണ്ണൂർ: കണ്ണൂർ  ജില്ലാഒളിമ്പിക് അസോസിയേഷന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്തർദേശീയമായ ഒളിമ്പിക് ദിനമായ ജൂൺ 23ന് നടക്കുന്ന ഇൻറർനാഷണൽ ഒളിമ്പിക് ഡേ  സെലിബ്രേഷൻ്റെ പ്രചരണത്തിൻ്റെ ഭാഗമായ ജില്ലയിലെ  സെൽഫി പോയിൻറ് കണ്ണൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സി കെ ലക്ഷ്മണൻ പ്രതിമയ്ക്ക് സമീപം ഡോ. വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ കണ്ണൂർ ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് ഡോ.എൻ കെ സൂരജ് കൺവീനർ ഡോ.പി കെ ജഗന്നാഥൻ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഡോ. പി.പി ബിനീഷ് ,കൗൺസിൽ സെക്രട്ടറി എൻ. വി പ്രദീപൻ , ഒളിമ്പിക് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം പി.പി മുഹമ്മദലി , ഒളിമ്പിക് അസോസിയേഷൻ ജോയിൻ്റ് സിക്രട്ടറി യു.പി. ഷബിൻ കുമാർ , പി. മോഹനൻ, പി.പി സുധീർ, ലജിത്ത് ഗംഗൻ സ്പോർട്സ് ഡിവിഷൻ പരിശീലകരായ സന്തോഷ് മനാട്ട് ,എസ് സത്യൻ , രാജേഷ് , സ്പോട്സ് ഡിവിഷനില കായികതാരങ്ങൾ കായിക സംഘാടകർ  തുടങ്ങിയവർ പങ്കെടുത്തു

Tags