എസ് ഡി പി ഐ ജനജാഗ്രതാ ക്യാമ്പയിൻ രണ്ടിന് തുടങ്ങി 25 ന് സമാപിക്കും
കണ്ണൂർ:പിണറായി - പോലീസ് - ആർ എസ് എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു വെന്നമുദ്രാവാക്യവുമായി എസ്ഡിപിഐയുടെ നേതൃത്വത്തിൽ നാളെ മുതൽ 25 വരെ ജില്ലയിൽ ക്യാമ്പയിൽ നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട് എ സി ജലാലുദ്ദീൻ കണ്ണൂർ പ്രസ് ക്ളബ്ബിൻവാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജില്ലാ തല ഉദ്ഘാടനം ഒക്ടോബർ രണ്ടിന് വൈകുന്നേരം 6-30 ന് കണ്ണൂർ സിറ്റിയിൽ സംസ്ഥാന പ്രസിഡണ്ട് മൂവാറ്റ് പുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും. ഇടതു സർക്കാറിന്റെ ജനവിരുദ്ധ ഭരണത്തേയും പോലീസ് - ആർ എസ് എസ് കൂട്ടുകെട്ടിനേയും തുറന്നുകാട്ടുന്നതിനുമാണ് ജില്ലയിലുടനീളം കാംപയിൻ നടത്തുന്നതെന്നും ഈ മാസം 25 ന് വൈകുന്നേരം സ്റ്റേഡിയം കോർണറിൽ സമാപിക്കുമെന്നും ജലാലുദ്ദീൻ അറിയിച്ചു.
കാംപയിന്റെ ഭാഗമായി കോർണർ യോഗങ്ങൾ, മണ്ഡലം തല വാഹന ജാഥകൾ, പഞ്ചായത്തു തലത്തിൽ ജനജാഗത സംഗമം, വാഹന ജാഥ, ലഘുലേഖ വിതരണം, ഭവന സമ്പർക്കം തുടങ്ങിയ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് പ്രസിഡണ്ട് പറഞ്ഞു .ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്, സിക്രട്ടറി ഷംസുദ്ദീൻ മൗലവി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.