തളിപ്പറമ്പിൽ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു : നാലു വയസുകാരിക്ക് ദാരുണാന്ത്യം
അച്ഛാച്ചനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞാണ് അപകടം.
തളിപ്പറമ്പ : സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു നാലു വയസുകാരിക്ക് ദാരുണാന്ത്യം.ബക്കളം വിക്ടറി ഏജൻസിക്ക് സമീപത്തെ ആൻഡ്രിയ ആൻസൺ (5) ആണ് മരിച്ചത്. അച്ഛാച്ചനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞാണ് അപകടം. ശനിയാഴ്ച ഉച്ചക്ക് തളിപ്പറമ്പിലേക്ക് പോകുന്നതിനിടെ അച്ഛാച്ചൻ ഭാസ്ക്കരൻ ഓടിച്ച കെ.എൽ.59 കെ.2853 സ്കൂട്ടർ ഏഴാംമൈൽ ഹജ്മൂസ് ഓഡിറ്റോറിയത്തിന് മുന്നിൽ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
വാഹനം പൂർണ്ണമായും തകർന്നു. ആൻഡ്രിയയെ ഉടൻ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോറാഴ ഗവ യു പി സ്കൂൾ, മയിലാട് പ്രീ പ്രൈമറി വിദ്യാർത്ഥിനിയാണ്. അച്ഛൻ ആൻസൺ, അമ്മ സൂര്യ. ഉച്ചയ്ക്ക് 12 മണിക്ക് മയിലാട്ട് മോറാഴ ഗവ.യുപി സ്കൂൾ പൊതുദർശനത്തിന് ശേഷം മൈലാട് പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.