സ്കൂൾ പാചക തൊഴിലാളികൾ ഹെഡ് പോസ്റ്റ് ഓഫീനിന് മുൻപിൽ ധർണ നടത്തി
Nov 9, 2024, 15:31 IST
കണ്ണൂർ: സ്കൂൾ പാചകത്തൊഴിലാളികളുടെ വേതനത്തിലെ കേന്ദ്ര വിഹിതം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ(സിഐടിയു)നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് ധർണ നടത്തി. കേന്ദ്ര വി ഹിതം സമയബന്ധിതമായി നൽകുക, 250 കുട്ടികൾക്ക് ഒരു പാച കത്തൊഴിലാളിയെന്ന അനുപാതം നടപ്പാക്കുക, ജോലിഭാരം കുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.പ്രകാശിനി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ ലീല, സി പി ശോഭന, ടി ശശി തുടങ്ങിയവർ സംസാരിച്ചു.