പട്ടിക വിഭാഗം സംവരണം ഭരണഘടനയുടെ ഒൻപതാം പട്ടികയിൽ പെടുത്തി സംരക്ഷിക്കണം : എ. ഐ. ഡി. ആർ. എം
കണ്ണൂർ : പട്ടിക വിഭാഗം സംവരണം ഭരണഘടനയുടെ ഒൻപതാം പട്ടികയിൽ പെടുത്തി സംരക്ഷിക്കണമെന്നും ജാതിസെൻസെസ് നടപ്പാക്കണമെന്നും രാജ്യത്തെ ദളിതർ ആദിവാസികൾ കാലങ്ങളായി നേരിടുന്ന അനീതി തുറന്നുകാട്ടുന്നതിന് ജാതിസെൻസെസ് അനിവാര്യമാണെന്നും എ. ഐ. ഡി. ആർ. എം കണ്ണൂർ ജില്ലാ സമ്മേളനം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.
സുശക്തമായ ഭരണഘടന നിലനിൽക്കുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന മോദി സർക്കാർ പക്ഷെ ആർ എസ് എസ് നയങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
ജനാധിപത്യവും മതേതരത്വവും തകർത്ത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇസ്ലാം മതവിശ്വാസികളെയും കമ്യുണിസ്റ്റുകളെയും ക്രൈസ്തവരെയും ശതൃപക്ഷത്ത് കാണുകയും ദളിത് ആദിവാസി വിഭാഗങ്ങളെ നിരന്തരം വേട്ടയാടുകയും ചെയ്യുകയാണ്.
ഇന്ത്യൻ പൗരന് തുല്യാവകാശവും തുല്യനീതിയും ഉറപ്പുനൽകുന്ന ഭരണഘടനഎഴുതിയ ഡോ. ബി. ആർ. അംബേത്ക്കറെപ്പോലും അംഗീകരിക്കാൻ തയ്യാറല്ലാത്തവരാണ് ആർ. എസ്. എസും ബി ജെ പി യും.
ആർ എസ് എസ് നയം നടപ്പാക്കുന്നതിന് തടസമായുള്ള ഭരണഘടനയെ അംഗീകരിക്കാത്ത ബി ജെ പി ഇപ്പോൾ അത് മാറ്റി എഴുതാനുള്ള നീക്കം നടത്തുകയാണെന്നും പള്ളിപ്രം ബാലൻ നഗറിൽ നടന്ന എ ഐ ഡി ആർ എം ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്തത് ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ. ആർ. ചന്ദ്രകാന്ത് അധ്യക്ഷത വഹിച്ചു. സി. പി. ഐ. ജില്ലാ സെക്രട്ടറി സി. പി. സന്തോഷ് കുമാർ, ബി. കെ. എം. യു. ജില്ലാ സെക്രട്ടറി കെ. വി. ബാബു എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
എ. ഐ. ഡി. ആർ. എം. ജില്ലാ സെക്രട്ടറി വി. വി. കണ്ണൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി എം. കുമാരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. എ. കെ. രാജൻ രക്തസാക്ഷി പ്രമേയവും ടി. പ്രീത അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ടി ഗോപി നന്ദി പറഞ്ഞു. ഭാരവാഹികളായി വി. വി. കണ്ണൻ സെക്രട്ടറി,
കെ. ആർ. ചന്ദ്രകാന്ത് പ്രസിഡന്റ്, ടി. ഗോപി ട്രഷറർ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.