കണ്ണൂർ കടവത്തൂരിൽ എസ്.ബി.ഐ എ ടി എം കൗണ്ടർ തകർത്ത് മോഷണശ്രമം: പ്രതിയെ തിരിച്ചറിഞ്ഞതായി പൊലിസ്

google news
SBI ATM counter broken and attempted theft in Kannur Kadavathur

തലശേരി:കടവത്തൂർ എസ്ബി ഐ ശാഖയുടെ എടിഎം കൗണ്ടർ തകർത്ത് മോഷണ ശ്രമം. ചൊവ്വാഴ്ച്ചപുലർച്ചെ രണ്ട് മണിയോടെയാണ് മോഷ്ടാവ് എ ടി എം കൗണ്ടറിൽ കയറിയത്.
മെഷീൻ തകർക്കാൻ ശ്രമിച്ചങ്കിലും പരാചയപ്പെടുകയായിരുന്നു. ക്യാഷ് നഷ്ടപ്പെട്ടിട്ടില്ല.

ബൈക്കിലാണ് മോഷ്ടാവ് എത്തിയത്. ഹെൽമറ്റും മാസ്കും ധരിച്ചിരുന്നു. ചുവന്ന ടീ ഷർട്ട് ധരിച്ച യുവാവാണ് മോഷണശ്രമം നടത്തിയത്. മലയാളിയാണന്നാണ് പൊലിസ് സി.സി.ടി.വി പരിശോധിച്ചപ്പോൾ ലഭിച്ച വിവരം. രാവിലെയാണ് വിവരം അറിയുന്നത്. കൊളവല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ബാങ്ക് ഉന്നതാധികാരികൾ സ്ഥലത്തെത്തി.

Tags