പാനൂരില്‍ മരമില്‍ ഉടമയെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

saw mill owner
saw mill owner

തലശേരി: പാനൂരിലെ മരമില്‍ ഉടമയെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാനൂരിലെ ശ്രീനാരായണ മരമില്‍ ഉടമ ജയതിലകനാ(60)ണ്  മരിച്ചത്. സുനിതയാണ് ഭാര്യ. അനിരുദ്ധ്, അതുല്യ എന്നിവര്‍ മക്കളാണ്. പരേതരായ അച്യുതന്‍-മൈഥിലി ദമ്പതികളുടെ മകനാണ്.

സഹോദരങ്ങള്‍: കെ.പി വിജയി(റിട്ട. അധ്യാപിക കൂത്തുപറമ്പ് യു.പി സ്‌കൂള്‍) പരേതരായ പ്രസന്ന,രാഹുലന്‍. മൃതദേഹംപാനൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റു മോര്‍ട്ടം നടപടികള്‍ക്കു ശേഷം സംസ്‌കരിച്ചു.

Tags