കണ്ണൂർ ജില്ല സിപിഐഎം സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ചെയ്ത് സന്തോഷ് കീഴാറ്റൂർ
Nov 26, 2024, 14:57 IST
തളിപ്പറമ്പ : തളിപ്പറമ്പിൽ നടക്കുന്ന സി പി ഐ എം ജില്ല സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം സിനിമാ താരം സന്തോഷ് കീഴാറ്റൂർ നിർവഹിച്ചു .2025 ഫിബ്രവരി ഒന്ന് രണ്ട് മൂന്ന് തീയ്യതികളിൽ ഏരിയാ കമ്മിറ്റി ഓഫീസിലെ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് - (സ കെ.കെ.എൻ പരിയാരം ഹാൾ) 24-ാം പാർടി കോൺഗ്രസ്സിൻ്റെ ഭാഗമായുള്ള സി.പി.ഐ(എം) കണ്ണൂർ ജില്ലാ സമ്മേളനം നടക്കുക .
ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദൻ, ജില്ലാ കമ്മിറ്റിയംഗം പി മുകുനുൻ ഏരിയ സെക്രട്ടറി കെ. സന്തോഷ്, ' തുടങ്ങിയവർ പങ്കെടുത്തു. പാപ്പിനിശ്ശേരി വടേശ്വരം സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ രാജേഷ് പൂഞ്ഞത്ത് ആണ് ലോഗോ ഡിസൈൻ ചെയ്തത്.