സമസ്ത ഗ്രാൻ്റ് മൗലിദ് ഒക്ടോബർ 2ന് കണ്ണൂരിൽ; ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ

samastha pravasi cell
samastha pravasi cell

കണ്ണൂർ: സമസ്ത പ്രവാസി സെൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഒക്ടോബർ രണ്ടിന് കണ്ണൂർ താണ സാധു കല്യാണ മണ്ഡപത്തിൽ വെച്ച്‌ നടത്തുന്ന സമസ്ത: ഗ്രാൻ്റ് മൗലിദിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സമസ്ത പ്രവാസി സെൽ ജില്ല പ്രസിഡൻ്റ് സയ്യിദ് അസ്ലം തങ്ങൾ അൽമശ്ഹൂർ, സ്റ്റേറ്റ് സെക്രട്ടറി എ കെ. അബ്ദുൽ ബാഖി എന്നിവർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളത്തിൽ അറിയിച്ചു. 

രാവിലെ 11  മണിക്ക് സയ്യിദ് അസ് ലം തങ്ങൾ അൽ മശ്ഹൂറിൻ്റെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി മൗല മഖാം സിയാറത്ത്. വൈകുന്നേരം 4 മണിക്ക് (അസർ നിസ്കാരാനന്തരം) താണ സാധു കല്യാണ മണ്ഡപത്തിൽ എ. ഉമർ കോയ തങ്ങളുടെ പ്രാരംഭ പ്രാർത്ഥനയോടെ തുടക്കം. പ്രസിഡൻ്റ് സയ്യിദ് അസ് ലം തങ്ങളുടെ അദ്ധ്യക്ഷതയിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. 

സംസ്ഥാന സിക്രട്ടറി എ കെ. അബ്ദുൽ ബാഖി, ഇബ്റാഹിം ബാഖവി പന്നിയൂർ, ടി. അബ്ദുർറസാഖ് ഹാജി പാനൂർ, അസ് ലം അസ്ഹരി പൊയ്തും കടവ് എന്നിവർ ഉസ് വത്തുന ഹസന സന്ദേശങ്ങൾ കൈമാറും. തുടർന്ന് ഡോ. സാലിം ഫൈസി കൊളത്തൂർ സമ്മിലൂനീ മദ്ഹുർറസൂൽ പ്രഭാഷണം നടത്തും. 

മഗ് രിബ് നിസ്ക്കാരാനന്തരം നടക്കുന്ന ഗ്രാൻ്റ് മൗലിദ് സമസ്ത പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്ത ട്രഷറർ പി പി. ഉമർ മുസ് ലിയാർ, കേന്ദ്ര മുശാവറ മെമ്പർമാരായ ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, എ വി.അബ്ദുർറഹ്മാൻ മുസ് ലിയാർ,  ടി എസ്.ഇബ്രാഹിം മുസ് ലിയാർ, കെ കെ പി.അബ്ദുള്ള മുസ് ലിയാർ, സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങൾ, സമസ്ത പ്രവാസി സംസ്ഥാന പ്രസിഡൻ്റ് ആദൃശ്ശേരി ഹംസക്കുട്ടി ബാഖവി, സെക്രട്ടറി മാന്നാർ ഇസ്മായിൽ കുഞ്ഞു ഹാജി, പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ദുർറഹ്മാൻ കല്ലായി, ബ്ലാത്തൂർ അബൂബക്കർ ഹാജി എന്നിവർ സംസാരിക്കും.

samastha pravasi cell

തുടർന്ന് അസ്മാഉൽ ഹുസ്ന, അസ്മാഉന്നബീ (സ) സീറത്തുന്നബീ പാരായണം. തുടർന്ന് സമസ്ത കണ്ണൂർ ജില്ലാ മുശാവറ ഉസ്താദുമാരും , പോഷക ഘടകങ്ങളുടെ ഭാരവാഹികളും നേതാക്കളും നിരവധി സാദാത്തീങ്ങളും പണ്ഡിതരും മുതഅല്ലിമീങ്ങളും ഉൾപ്പെടെ നൂറുക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന  ഗ്രാൻ്റ് മൗലിദ് സദസ്സ്. സയ്യിദ് കെ പി പി .തങ്ങൾ അൽ ബുഖാരി, സയ്യിദ് സഫ് വാൻ തങ്ങൾ ഏഴിമല, സയ്യിദ് മുഹമ്മദ് ഹുസൈൻ തങ്ങൾ കാങ്കോൽ, ചുഴലി മുഹ് യദ്ദീൻ ബാഖവി തുടങ്ങിയവർ നേതൃത്വം നൽകും. പ്രമുഖ പ്രഭാഷകൻ നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യ പ്രഭാഷണം നടത്തും.

സമൂഹ പ്രാർത്ഥന. അസ്മാഉൽ ഹുസ്ന, അസ്മാഉന്നബി പാരായണം, സലാം ബൈത്ത്, യാ അക്റം ബൈത്ത്, ഗ്രാൻ്റ് മൗലിദ് പാരായണം, മദ്ഹുർറസൂൽ പ്രഭാഷണം, സീറാലാപനം, കൂട്ടുപ്രാർത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ടി. അബ്ദുർറസാഖ് ഹാജി പാനൂർ, മൊയ്തു നിസാമി പാലത്തുങ്കര, ഒ പി.മൂസാൻ കുട്ടി ഹാജി, മനാഫ് ഹാജി, എം കെ. മുഹമ്മദ് വിളക്കോട്, അശ്രഫ് ഹാജി പാലത്തായി, പബ്ലിസിറ്റി ചെയർമാൻ സത്താർ കൂടാളി, കൺവീനർ ഷഹീർ പാപ്പിനിശ്ശേരി, വർ.കൺവീനർ എ ടി.കെ. ദാരിമി തിരുവട്ടൂർ എന്നിവരും പങ്കെടുത്തു.

Tags