പത്മശ്രീ പുരസ്കാര ജേതാവ് ഇ.പി. നാരായണപ്പെരുവണ്ണാന് സമസ്ത കേരള വാര്യർ സമാജം തളിപ്പറമ്പ് യൂണിറ്റ് സ്വീകരണം നൽകി

google news
ep

തളിപ്പറമ്പ : സമസ്ത കേരള വാര്യർ സമാജം തളിപ്പറമ്പ് യൂണിറ്റ് സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് പത്മശ്രീ പുരസ്കാര ജേതാവ്  ഇ.പി. നാരായണപ്പെരുവണ്ണാന് സ്വീകരണം നൽകി.
 തൃഛംബരം തുളസി ഹാളിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട്  ടി.നാരായണ വാര്യർ പുരസ്ക്കാര ജേതാവിനെ പൊന്നാടയണിയിച്ച് ആദരിച്ചു.

ep


 വാര്യർ സമാജം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.വി. ഉണ്ണികൃഷ്ണവാര്യർ, പി.ടി. പത്മാവതി ടീച്ചർ, സി.വി. സോമനാഥൻ മാസ്റ്റർ, പി.ടി. ഗോകുലചന്ദ്രൻ,  ഫോക് ലോറിസ്റ്റ്  ഗിരീഷ് പൂക്കോത്ത് എന്നിവർ  സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി കെ.വി.ഉണ്ണികൃഷ്ണൻ സ്വാഗതവും  ട്രഷറർ  ചന്ദ്രഭാനു നന്ദിയും പറഞ്ഞു.

Tags