സലീം ഫൈസി ഇർഫാനി മൂന്നാം ആണ്ടനുസ്മരണം 26 ന് ഉളിയിൽ നടക്കും
കണ്ണൂർ : മട്ടന്നൂർ ഉളിയിൽ അൽ ഹിദായ ഇസ്ലാമിക് യുനിവേഴ്സിറ്റിസ്ഥാപകനും ജില്ലയിലെ പ്രമുഖ പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ സലീം ഫൈസി ഇർഫാനിയുടെ മൂന്നാം ആണ്ടനുസ്മരണം സെപ്തംബർ 26 ന് രാവിലെ ഒൻപതു മണി മുതൽ രാത്രി ഒൻപതു വരെ ഉളിയിൽ അൽ ഹിദായ കാംപസിൽ
നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ ഒൻപതു മണിക്ക് പതാക ഉയർത്തലിന് പോഗ്രാം കമ്മിറ്റി ചെയർമാൻ സയ്യിദ് അസ്ലം തങ്ങൾ അൽമഷ്ഹൂർ നേതൃത്വം നൽകും. തുടർന്ന് 9.30 ന് ഖബർ സിയാറത്തിന് സയ്യിദ് സഫ്വാൻ തങ്ങൾഏഴിമല നേതൃത്വം നൽകും രാവിലെ 10 ന് നടക്കുന്ന ആണ്ടനുസ്മരണ സമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യത്തൂൽ ഉലമ സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാർ അധ്യക്ഷനാകും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
തുടർന്ന് 11 മണിക്ക് സമസ്ത കേരള ജംഇയ്യത്തൂൽ ഉലമ പ്രസിഡൻ്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങളുടെ നേതൃത്വത്തിൽ ഗ്രാൻഡ് മൗലിദ് സദസ് നടത്തും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന അനുസ്മരണ സദസിൽ എം.ടി അബൂബക്കർ ദാരിമി, അബൂത്വാഹർ ഫൈസി, സൈനുദ്ദീൻ ഫൈസി ഇർഫാനി എന്നിവർ പ്രസംഗിക്കും. വൈകിട്ട് നാലു മണി മുതൽ നടക്കുന്ന ഖുർആൻ സദസിന് ശൈഖുന അബ്ദുൽ മജീദ് ബാഖഫി നേതൃത്വം നൽകും.
ഇതിനു ശേഷം നടക്കുന്ന ജാലിലിയ്യ റാത്തീബിന് ശൈഖുന ചെറുമോത്ത് ഉസ്താദ് നേതൃത്വം നൽകും. കൊയ്യോട് ഉമർ മുസ്ലിയാർ നേതൃത്വം നൽകും വാർത്താ സമ്മേളനത്തിൽ അബ്ദുൾ റഷീദ് ഫൈസി പെറോറ, ഹാഫിസ് മുഹമ്മദ് സിനാൻ നിസാമി വെളിയമ്പ്ര , എം.കെ മുഹമ്മദ് റാഫി നിസാമി വെളിയമ്പ്ര എന്നിവർ പങ്കെടുത്തു.