മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തെ വേദനിപ്പിച്ചു : മാര്‍ജോസഫ് പാംപ്‌ളാനി

google news
mars
കണ്ണൂര്‍ : പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു  ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ മന്ത്രിസജി ചെറിയാന്‍ പ്രസ്താവന നടത്തിയത് ക്രൈസ്തവ സമൂഹത്തെ വേദനിപ്പിച്ചുവെന്ന്  തലശേരി അതിരൂപതാ ആര്‍ച്ച്ബിഷപ്പ്  മാര്‍ജോസഫ്പാംപ്‌ളാനി പറഞ്ഞു. തലശേരി ബിഷപ്പ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട്   പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമീപകാലത്ത് ക്രൈസ്തവ സമൂഹത്തെ ഇത്ര അപമാനിച്ച പ്രസ്താവനയുണ്ടായില്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

മന്ത്രിയുടെ വാക്കുകള്‍ ക്രൈസ്തവസമൂഹം ദു:ഖത്തോടെയാണ് കേട്ടത്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ ഇത്രകണ്ടു അപമാനിച്ച പ്രസ്താവന സമീപകാലത്ത് വേറെയാരും നടത്തിയിട്ടില്ല.ഏതാനും കാലങ്ങളായി കേരളത്തിലെ സഭയെ ബി.ജെ.പി പക്ഷത്താക്കാനുളള ബോധപൂര്‍വ്വമായ ശ്രമം ചില കമ്യൂണിസ്റ്റ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്.   നവകേരള സദസില്‍ പങ്കെടുത്തതു മുഖ്യമന്ത്രി വിളിച്ചതു കൊണ്ടാണ്. അല്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയിലല്ലോ ഞങ്ങള്‍ പങ്കെടുക്കുന്നത്.ഏതെങ്കിലും ബിഷപ്പുമാര്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നെങ്കിലും അതും ഈയൊരു വിശാലവീക്ഷണത്തിലാണ്. അതിനെ മാത്രം കക്ഷി രാഷ്ട്രീയവല്‍ക്കരിക്കുന്നതു ശരിയല്ലെന്നും മാര്‍ജോസഫ് പാംാപ്ലാനി പറഞ്ഞു.

അതിനെ മാത്രം കക്ഷി രാഷ്ട്രീയവല്‍ക്കരിക്കുന്നതു ശരിയല്ലെന്നും മാര്‍ജോസഫ് പാംാപ്ലാനി പറഞ്ഞു. എന്നാല്‍ ബിഷപ്പുമാര്‍ക്കെതിരെയുളള പരാമര്‍ശം വിവാദമായതിനെതുടര്‍ന്ന് മന്ത്രി സജിചെറിയാന്‍ പിന്‍വലിച്ചിട്ടുണ്ട്.  അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ ഉന്നയിക്കേണ്ട കാര്യങ്ങള്‍ ശക്തമായി തന്നെ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ പറഞ്ഞതില്‍ കേക്കിന്റയും വീഞ്ഞിന്റെയും കാര്യത്തില്‍ എന്തെങ്കിലും പ്രയാസവും വേദനയും ഉണ്ടെങ്കില്‍ ആഭാഗങ്ങള്‍ പിന്‍വലിക്കുന്നുവെന്നാണ് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

Tags