സഹോദയ കായിക മേളയ്ക്ക് കൊടിയിറങ്ങി; മേരിഗിരി ചാംപ്യൻമാർ

Sahodaya School Kannur District Sports Fair concluded
Sahodaya School Kannur District Sports Fair concluded

കണ്ണൂർ: സഹോദയ സ്കൂൾ ജില്ലാകായിക മേളയിൽ നിലവിലുള്ള നിരവധി റെക്കോർഡുകൾ തകരുന്ന കാഴ്ചയ്ക്ക് കണ്ണൂർ യൂണിവേഴ്സിറ്റി സിന്തറ്റിക്ട്രാക്ക് സാക്ഷിയായി. സഹോദയ സ്കൂൾ കായികമേള കൊടിയിറങ്ങുമ്പോൾ മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ 141 പോയിൻ്റോടെ ഓവറോൾ കിരീടം നേടി. 65 പോയൻ്റോടെ ചിന്മയ വിദ്യാലയ, കണ്ണൂർ രണ്ടാം സ്ഥാനവും 41 പോയൻ്റോടെ മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ശനിയാഴ്ച വൈകുന്നേരം നടന്ന സമാപനച്ചടങ്ങിൽ അന്താരാഷ്ട്ര കായിക താരം ലിജോ ഡേവിഡ് തോട്ടൻ വിശിഷ്ടാതിഥിയായിരുന്നു. സഹോദയ പ്രസിഡൻറ് കെ പി സുബൈർ, സ്കൂൾ ചെയർമാൻ മമ്പറം ദിവാകരൻ, പ്രിൻസിപ്പാൾ ഡോ മധു,എ വി ബാലൻ, ബ്രദ. ഡോ. റജി സ്‌കറിയ എന്നിവർ പങ്കെടുത്തു. സി.ബി എസ്. ഇ ജില്ലാ കോർഡിനേറ്റർ ഗീതാഞ്ജലി സുനിൽ സ്വാഗതവും സുരേഖ രഞ്ജിത്ത് ചടങ്ങിന് നന്ദിയും പറഞ്ഞു.

Tags