കണ്ണൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു, കർണാടക സ്വദേശികൾക്ക് പരുക്കേറ്റു
Nov 24, 2024, 11:50 IST
കണ്ണൂര്‍:കണ്ണൂർ ജില്ലയിലെ പിലാത്തറ ചെറുതാഴത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെയാണ് അപകടം. ഞായറാഴ്ച്ച പുലര്‍ച്ചെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.
കര്‍ണാടക സ്വദേശികളായ 23 പേരാണ് ബസിലുണ്ടായിരുന്നത്. ബസ് റോഡിലൂടെ പോകുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതോടെ നിയന്ത്രണം വിടുകയായിരുന്നു. റോഡിൽ നിന്ന് പുറത്തേക്ക് നീങ്ങിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ബസിലുണ്ടായിരുന്ന തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ബസിനുള്ളിലേക്ക് തെറിച്ചുവീണും ഇടിച്ചുമാണ് പരിക്കേറ്റത്. ആര്‍ക്കും സാരമായ പരിക്കില്ല. പരുക്കേറ്റവർ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.