ഇലക്ട്രിക്കൽ വയറിംഗ് & പ്ലംബിംഗിൽ സൗജന്യ പരിശീലനവുമായി കണ്ണൂരിലെ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്

google news
plumbing

കണ്ണൂർ : കാനറാ ബാങ്ക്, SDME ട്രസ്റ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന സൗജന്യ സ്വയം തൊഴിൽ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്  2024 മെയ് അവസാനവാരം ഇലക്ട്രിക്കൽ വയറിംഗ് & പ്ലംബിംഗ് സൗജന്യ  പരിശീലന പരിപാടി ആരംഭിക്കുന്നു.

30 ദിവസത്തെ  പ്രാക്ടിക്കൽ അധിഷ്ഠിത പരിശീലനത്തിലേക്ക് 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ 0460 2226573  എന്ന നമ്പറിൽ ബന്ധപ്പെടുക.

Tags