തളിപ്പറമ്പ് ഹാപ്പിനെസ്സ് ഫെസ്റ്റിന്റെ ഫുഡ് കോർട്ടിൽ താരമായി 5 രൂപ ചായ..

ela chaaya

ധർമ്മശാല: രുചിവൈവിധ്യങ്ങൾ നിറഞ്ഞ തളിപ്പറമ്പ് ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഫുഡ് കോർട്ടിൽ താരമായി മാറിയിരിക്കുകയാണ് 5 രൂപ ചായ. ഫുഡ് കോർട്ടിലുള്ള പറശ്ശിനിക്കടവ് ഇല റെസ്റ്റോറന്റിന്റെ സ്റ്റാളിലാണ് 5 രൂപയ്ക്ക് ചായ നൽകുന്നത്. 5 രൂപയ്ക്ക് അടിപൊളി ചായകുടിക്കാം എന്നതുകൊണ്ട് മാത്രമല്ല, മലബാറിന്റെ തനതു പലഹാരങ്ങൾ കഴിക്കാം എന്നതുകൊണ്ടും നിരവധിപ്പേരാണ് ഈ സ്റ്റാളിലേക്ക് എത്തുന്നത്.

പഴംപൊരി , ഉള്ളിവട , കിഴങ്ങു പൊരി, മുളക് ബജി തുടങ്ങിയ നാടൻ എണ്ണക്കടികൾക്ക് 10  രൂപയെ ഉള്ളൂ.. കിളിക്കൂട് , ഇറച്ചി പത്തൽ, ഉന്നക്കായ, കോഴിക്കാല് , കല്ലുമ്മക്കായി, കോഴി അട , തുടങ്ങിയവയ്ക്ക് 15 രൂപയാണ് വില. ചെറുകടികൾക്ക് പുറമെ തലശ്ശേരി ദം ബിരിയാണി , പാൽക്കപ്പ, പൊറോട്ട, വറുത്തരച്ച ചിക്കൻ കറി, ബീഫ് റോയ്സ്റ്, മീൻ മുളകിട്ടത്, അപ്പം, പത്തൽ, ഇടിയപ്പം എന്നിവയും ഇവിടെയുണ്ട്. സപ്ത രസ ക്കോഴിയാണ് ഇവരുടെ സ്പെഷ്യൽ ഐറ്റം.

പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിന് സമീപമാണ് എംവിആര്‍ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഭാഗമായ ഇല റെസ്‌റ്റോറന്റ് പ്രവർത്തിക്കുന്നത്. രുചികരവും വൈവിധ്യവുമായ ഭക്ഷണങ്ങൾ വിളമ്പുന്നതിനാൽ ഏറെ പ്രശസ്തമാണ് ഇല റെസ്‌റ്റോറന്റ്.