രാഹുല്‍ ചക്രപാണിയുടെ റോയല്‍ ട്രാവന്‍കൂറിനെതിരെ പരാതിവ്യാപകം; കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലിസ് ഒരുങ്ങുന്നു

google news
RoyalTravancore

 കണ്ണൂര്‍: കോടികളുടെ നിക്ഷേപം സ്വീകരിച്ചു കാലാവധി കഴിഞ്ഞിട്ടും തിരിച്ചു നല്‍കാത വഞ്ചിച്ചുവെന്ന കേസില്‍ റോയല്‍ ട്രാവന്‍കൂര്‍ ഉടമ രാഹുല്‍ചക്രപാണിയുടെ അറസ്റ്റ് കണ്ണൂര്‍ ടൗണ്‍ പൊലിസ് രേഖപ്പെടുത്തിതോടെ വിവിധ കോണുകളില്‍ നിന്നും പരാതിപ്രളയം തുടങ്ങി. 

ഫോണ്‍മുഖേനെയും നേരിട്ടുമാണ് പണം ലഭിക്കാത്ത നിക്ഷേപകര്‍ കണ്ണൂര്‍ ടൗണ്‍ പൊലിസിനെ പരാതി അറിയിക്കുന്നത്. കണ്ണൂര്‍ സയന്‍സ് പാര്‍ക്കിന് എതിര്‍വശത്തെ സ്ഥാപനത്തിന്റെ ഹെഡ് ഓഫീസില്‍ വെച്ചാണ്  കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇയാളെ അറസ്റ്റു ചെയ്തത്. കണ്ണൂര്‍ ജില്ലയിലെവിവിധ പൊലിസ് സ്‌റ്റേഷനുകളിലും ജില്ലയ്ക്കു പുറത്തും രാഹുല്‍ ചക്രപാണിക്കെതിരെ നിക്ഷേപതട്ടിപ്പു നടത്തിയതിന് പരാതികളുണ്ട്.  

അരോളി സ്വദേശി ഇ.കെ മോഹനനില്‍ നിന്നും പത്തുലക്ഷംരൂപയും കണ്ണൂക്കരസ്വദേശി നിധിനില്‍ നിന്നും 3,76,000 രൂപ  നിക്ഷേപമായി സ്വീകരിച്ചു മുതലും പലിശയും മടക്കികൊടുക്കാതെ വഞ്ചിച്ചുവെന്ന പരാതിയിലുമാണ് രാഹുല്‍ചക്രപാണിക്കെതിരെ നിലവില്‍ കണ്ണൂര്‍  ടൗണ്‍ പൊലിസ് കേസെടുത്തത്.  എന്നാല്‍ ഇതുകൂടാതെ ഒട്ടേറെ പരാതികള്‍ പൊലിസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. വലിയ സംഖ്യ നഷ്ടപ്പെട്ടവരുടെ പരാതികളിലാണ് ആദ്യം കേസെടുക്കുക. ഇതിനു ശേഷം മറ്റുപരാതികളിലും കേസെടുത്തേക്കും.

Tags