കണ്ണൂരിൽ ജ്വല്ലറി ഉടമയുടെ സഹോദരനെ കാറിൽ തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ കവർന്ന കേസിൽ കടമ്പേരി സ്വദേശി അറസ്റ്റിൽ

google news
dsdg

കണ്ണൂർ: ജ്വല്ലറി ഉടമയുടെ സഹോദരനെ അടക്കം കാറിൽ തട്ടി കൊണ്ടുപോയി 20 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ കടമ്പേരിയിലെ ആർ.എസ്.എസുകാരൻ അറസ്റ്റിൽ. ബക്കളം കടമ്പേരി അമ്പലത്തിന് സമീപത്തെ വളപ്പൻ വീട്ടിൽ സി.പി ഉണ്ണികൃഷ്ണ (21) നെയാണ് മീനങ്ങാടി പൊലീസ് അറസ്റ്റു ചെയ്തത്. 

കഴിഞ്ഞ ഡിസംബർ ഏഴിന് രാത്രി എട്ടരയോടെ കൃഷ്ണഗിരിയിലെ അമ്പല പടിയിൽ വെച്ചു മീനങ്ങാടിയിലേ മക്ബൂലിനെ തട്ടി കൊണ്ടുപോയി കൊള്ളയടിച്ച സംഘത്തിൽ ഉൾപ്പെട്ടയാളാണ് ഉണ്ണികൃഷ്ണൻ .20 ലക്ഷം രൂപയുമായി സഹോദരന്റെ ജ്വല്ലറിയിലേക്ക് കാറിൽ പോകവെ അമ്പലപ്പടി പെട്രോൾ പമ്പിന് സമീപം വാഹനത്തിലെത്തിയ സംഘം കാർ തടഞ്ഞു പണം കൊള്ളയടിക്കുകയായിരുന്നു. 

തട്ടി കൊണ്ടുപോകാൻ ഉപയോഗിച്ച റാഹനമോടിച്ചത് ഉണ്ണികൃഷ്ണനാണ്. ഈ കേസിൽ കണ്ണൂർ ജില്ലയിലെ ആറു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരിൽ നിന്നാണ് ഉണ്ണികൃഷ്ണനെ കുറിച്ചു വിവരം ലഭിക്കുന്നത്. കടമ്പേരിയിലെ വീട്ടിൽ വെച്ചാണ് ഉണ്ണികൃഷ്ണനെ വീട്ടിൽ നിന്നും പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും.

Tags