കണ്ണൂരിൽ കവർച്ചാ കേസിലെ മുഖ്യപ്രതിയായ യുവാവ് അറസ്റ്റിൽ

A youth who is the main accused in the robbery case in Kannur has been arrested
A youth who is the main accused in the robbery case in Kannur has been arrested

കണ്ണൂർ: കണ്ണൂർ നഗരത്തിലെ തായത്തെരുവിൽ കവർച്ചാ കേസിലെ മുഖ്യ പ്രതിയായ യുവാവ് അറസ്റ്റിൽ .അത്താഴക്കുന്ന് സ്വദേശി കെ. മജീഫാണ് (32) അറസ്റ്റിലായത്. ചേലേരിയിലും ചക്കരക്കല്ലിലും വാഹനാപകടങ്ങൾ സൃഷ്ടിച്ച് ആളുകളെ തട്ടിക്കൊണ്ടു പോയി പണം കവർന്ന കേസിലെ മഖ്യ പ്രതിയു തിയാണ് പിടിയിലായത്. 

കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡും മയ്യിൽ പൊലിസ് ഇൻസ്പെക്ടർ സഞ്ജയ് കുമാറും എസ്.ഐ പ്രശോഭും ചേർന്ന് അതിസാഹസികമായാണ് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് തായത്തെരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. ഇയാളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 

Tags