കണ്ണൂരിൽ കക്ക ശേഖരിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

google news
കക്ക ശേഖരിക്കാനായി പുഴയിൽ  ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി


പഴയങ്ങാടി :ഏഴോം ബോട്ട് കടവിന് സമീപം അകത്തേകൈ വലിയകണ്ട പുഴയില്‍ കക്ക വാരുന്നതിനിടയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിൻ്റെ മുതദേഹം ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ കണ്ടെത്തി.ഏഴോം പഞ്ചായത്തിന് സമീപമുള്ള കല്ലക്കുടിയന്‍ വിനോദിൻ്റെ (47) മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച്ച വൈകുന്നേരം ആറു മണിയോടുകൂടിയാണ് ഇയാളെ  കാണാതായത്.

രണ്ട് സുഹൃത്തുക്കളോടൊപ്പം അകത്തേകൈ പുഴയില്‍ കക്ക വാരാനായി  ഇറങ്ങുകയായിരുന്നു. പെട്ടെന്ന് ഉണ്ടായ അടിയെഴുക്കില്‍ വിനോദ് ഒഴുക്കില്‍പെട്ട മുങ്ങിതാഴ്ന്നു കാണാതായി.
കൂടെയിറങ്ങിയരണ്ട് പേര്‍ നീന്തി രക്ഷപെട്ട് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു തുടര്‍ന്ന് തളിപ്പറമ്പില്‍ നിന്ന് എത്തിയ ഫയര്‍ ഫോഴ്‌സുo ,മത്സ്യത്തൊഴിലാളികളും നാട്ടൂകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

 ചൊവ്വാഴ്ച്ചരാവിലെ ഒൻപതു മണിയോടെ തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘം തെരച്ചിൽ പുനരാംഭിച്ചതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. പഴയങ്ങാടി പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി.

Tags