മത്സ്യബന്ധനത്തിനിടെ പറശ്ശിനി പുഴയില്‍ തോണി മറിഞ്ഞ് പുഴയിൽ വീണയാളെ ബോട്ട് ജീവനക്കാര്‍ രക്ഷിച്ചു

The boat crew rescued a man who fell into the river after his canoe overturned while fishing.
The boat crew rescued a man who fell into the river after his canoe overturned while fishing.


കണ്ണൂർ : പറശ്ശിനി പുഴയില്‍ തോണി മറിഞ്ഞ് പുഴയിലേക്ക് വീണ വയോധികനെ സംസ്ഥാന ജലഗതാഗത വകുപ്പ് ബോട്ട് ജീവനക്കാര്‍ രക്ഷപ്പെടുത്തി.ശനിയാഴ്ച്ചരാത്രി എട്ടരയോടെ പറശ്ശിനിക്കടവ് പാലത്തിനു സമീപമാണ് സംഭവം നടന്നത്.

പുഴയില്‍ തോണിയില്‍ നിന്നും ചൂണ്ടയിട്ട് മീന്‍ പിടിച്ചു കൊണ്ടിരുന്ന പ്രേമന്‍(65)എന്നയാളാണ് തോണി മറിഞ്ഞ് വെള്ളത്തില്‍ വീണത്.
ശക്തമായ ഒഴുക്കില്‍ പെട്ട പ്രേമന്‍ മുങ്ങുന്നത് ശ്രദ്ധയില്‍ പെട്ട സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാര്‍ തക്ക സമയത്ത് ബോട്ടുമായി ചെന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തി സുരക്ഷിതമായി കരയില്‍ എത്തിച്ചു.

ഇതിനു ശേഷം പ്രാഥമിക ശുശ്രുഷ നല്‍കി സുരക്ഷിതമായി പറഞ്ഞയച്ചു.
രക്ഷാപ്രവര്‍ത്തനത്തില്‍ ജീവനക്കാരായ കെ.എം.രാജേഷ്., കെ.എ.മക്കാര്‍, എം.വി.വിപിന്‍, വി.എം.അനസ്, പി.എ.നൗഫല്‍, കെ.ആര്‍.രതീഷ് എന്നിവര്‍ പങ്കെടുത്തു.

Tags