ചെമ്പേരിയില്‍ പളളിപെരുന്നാള്‍ കഴിഞ്ഞു മടങ്ങുകയായിരുന്ന വഴിയാത്രക്കാരിയായ വീട്ടമ്മ ഓട്ടോറിക്ഷയടിച്ചു മരിച്ചു

google news
A housewife who was returning after the festival in Chemperi was hit by an auto-rickshaw and died.

 കണ്ണൂര്‍:  കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ ചേമ്പെരിയില്‍ പളളിപെരുന്നാള്‍ കഴിഞ്ഞു മടങ്ങവെ ഓട്ടോറിക്ഷയിടിച്ചു പരുക്കേറ്റ വീട്ടമ്മ ചികിത്സക്കിടെ  മരണമടഞ്ഞു. ശനിയാഴ്ച്ച രാത്രി പതിനൊന്നുമണിയോടെയാണ് അപകടംമുണ്ടായത്. വളളിയാട്ടെ വലിയ വളപ്പില്‍ സജീവന്റെ ഭാര്യ ദിവ്യയാ(39)ണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പ്‌രുക്കേറ്റ ദിവ്യയെ നാട്ടുകാരും പൊലിസും ചേര്‍ന്ന്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്‌സയ്ക്കിടെ മരണമടയുകയായിരുന്നു.  

ഏകമകന്‍: നിവേദ്. സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ പതിനൊന്നു മണിക്ക് ചേപ്പറമ്പ് സമുദായ ശ്മശാനത്തില്‍ നടക്കും. സംഭവത്തില്‍ പയ്യാവൂര്‍ പൊലിസ് അപകടമുണ്ടാക്കിയ ഓട്ടോ ഡ്രൈവര്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തിട്ടുണ്ട്. ഓട്ടോറിക്ഷയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പയ്യാവൂര്‍  പൊലിസ് നല്‍കുന്ന പ്രാഥമിക  വിവരം.

Tags