ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് റിമാൻഡിൽ

First   the wife   The young man who stopped him on the road and tried to kill him by pouring petrol on him is in remand
First   the wife   The young man who stopped him on the road and tried to kill him by pouring petrol on him is in remand

കൂത്തുപറമ്പ്:ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞിട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ ആദ്യ ഭർത്താവും ടിപ്പർ ലോറിഡ്രൈവറുമായ കോട്ടയം പൊയാൽ കോങ്ങാറ്റയിലെ നടുവിൽ പൊയിൽ എം.പി.സജുവിനെ (43) കതിരൂർ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാവിലെ പാട്യത്താണ് സംഭവം. പാട്യത്ത്  ലിന്റ യെ (34)  2011 ലാണ് പ്രതി പ്രേമിച്ച് വിവാഹം കഴിച്ചത്. എന്നാൽ പീഡനം കാരണം ഒട്ടേറെ തവണബന്ധം പിരിയാനും തീരുമാനിച്ചിരുന്നുവത്രെ. യുവതിയുടെ ബന്ധു മരണപ്പെട്ട ശേഷം സ്വന്തം വീട്ടിൽ പോയ യുവതിയെ പ്രതിയായ ഭർത്താവ് 2024 ൽ വിവാഹ ബന്ധം വേർപെടുത്തി. തുടർന്ന് യുവതിയുട വീട്ടുകാർ മറെറാരു വിവാഹത്തിന്നായ് തീരുമാനിക്കുകയു ചെയ്തിരുന്നു.

ഈ വിവരം അറിഞ്ഞ സജു നിരന്തരം ശല്യപ്പെടുത്തുന്നതിനെതിരെ കതിരൂർ പോലീസിൽ പരാതിയും നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ മട്ടന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോവുകയായിരുന്ന പ്രതി കാറിൽ എത്തി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയാണത്രെ ഉണ്ടായത്. യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ ഒരു വീട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാവുന്നത്.കതിരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ മഹേഷ് കണ്ട ബേഞാണ് അന്വേഷണം നടന്നിയത് പ്രതിയെ തലശേരി കോടതി റിമാൻ്റ ചെയ്തു

Tags