അലവില്‍ സ്വദേശിനി ഗള്‍ഫില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍; മേലെചൊവ്വ സ്വദേശിയായ ഭര്‍ത്താവ് കസ്റ്റഡിയില്‍

sj

കണ്ണൂര്‍ : അലവില്‍ സ്വദേശിനിയായ യുവതിയെ അബ്ദാബിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സൂചന. സംഭവത്തെ കുറിച്ചു അന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അലവില്‍ കുന്നാവിനു സമീപം മൊട്ടമ്മല്‍ ഹൗസില്‍ പരേതനായ സുബ്രഹ്മണ്യന്റെയും സുമയുടെയും മകള്‍  എം.പി മനോഗ്‌നയാ(31 )ണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.യുവതിയുടെ മരണത്തിന്പിന്നില്‍ കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. 


 ഇവരുടെ ഭര്‍ത്താവ് ലിനേക് അബുദാബി പൊലിസിന്റെകസ്റ്റഡിയിലാണുളളത്. കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് മരണം നടന്നതെന്നാണ് സൂചന. അന്നുമുതല്‍ നാട്ടില്‍ നിന്നും ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞിരുന്നില്ല. രണ്ടു ദിവസംകഴിഞ്ഞ് വിവരമറിയിച്ചതിനെ തുടര്‍ന്ന് അബുദാബിയിലുളള ബന്ധുക്കള്‍ അന്വേഷിച്ചു എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ലിനേക് അപ്പോഴും ഫ്‌ളാറ്റിലുണ്ടായിരുന്നു. ഞായറാഴ്ച്ച രാത്രി ഇവരുടെ ഫ്‌ളാറ്റില്‍ ബഹളം കേട്ടതായി അയല്‍വാസികള്‍ അബുദാബി പൊലിസിന് മൊഴിനല്‍കിയിട്ടുണ്ട്. 2021- ഏപ്രില്‍ 17-നാണ് മേലെചൊവ്വ സ്വദേശിനി ലിനേകും മനോഗ്‌നയും വിവാഹിതരാവുന്നത്. ഒന്നര വര്‍ഷം മുന്‍പ് അബുദാബിയിലെത്തിയ മനോഗ്‌ന വെബ് ഡവലപ്പറായി ജോലി ചെയ്തുവരികയായിരുന്നു. ഒരു സ്വകാര്യ കമ്പിനിയില്‍ സെയില്‍സ് മാനേജരാണ്‌ലിനേക്.

Tags