ബി.ജെ.പി ശക്തികേന്ദ്ര കോഡിനറ്റര്‍മാരുടെ മേഖലാ സമ്മേളനം നടത്തി
Sep 7, 2024, 11:05 IST
കണ്ണൂര്‍: ബിജെപി മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായുള്ള ശക്തികേന്ദ്ര കോഡിനേറ്റര്‍മാരുടെ മേഖലാ സമ്മേളനം കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍, അഴീക്കോട്, ധര്‍മ്മടം നിയോജകമണ്ഡലങ്ങളിലെയും മയ്യില്‍, കല്ല്യാശ്ശേരി മണ്ഡലങ്ങളിലെയും കോഡിനേറ്റര്‍മാര്‍ പങ്കെടുത്തു.
ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.ആര്‍. സുരേഷ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ടി.സി. മനോജ് നന്ദിയും പറഞ്ഞു.