റാന്നി മണ്ഡലത്തിലെ പദ്ധതികളുടെ അവലോകന യോഗം ചേര്‍ന്നു
പത്തനംതിട്ട : റാന്നി മണ്ഡലത്തില്‍ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയത്.
റാന്നി നിയോജക മണ്ഡലത്തിന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് നടപ്പാക്കുന്ന റോഡ്, സ്‌കൂള്‍ കെട്ടിടം, കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയവയുടെ നിര്‍മാണം, സ്‌കൂള്‍ പാചകപ്പുര, ടൊയ്‌ലെറ്റ് കോംപ്ലക്‌സ് എന്നിവയുടെ നിര്‍മാണം, വന്യജീവി ആക്രമണം തടയാനുള്ള പദ്ധതികള്‍, ബഡ്‌സ് സ്‌കൂളിന് വാഹനം വാങ്ങുന്നത്, ജല്‍ജീവന്‍ മിഷന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സ്ഥലം വാങ്ങുന്നത് തുടങ്ങിയ വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഉച്ചയ്ക്ക് 2:30 ന് ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജി. സുരേഷ് ബാബു, എഡിസി ജനറല്‍ രാജ് കുമാര്‍, പൊതുമാരാമത്ത്, തദ്ദേശ വകുപ്പ്, ജില്ലാ നിര്‍മിതി കേന്ദ്രം ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പ് ഉദ്യോദസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.