രാമന്തളി മുച്ചിലോട്ട് പെരുങ്കളിയാട്ടം : മുച്ചിലോട്ടമ്മയുടെ പന്തൽ മംഗലത്തിൻ്റ അരങ്ങുണർന്നു

google news
ramanthaly-muchoilottu-perumkaliyattam

പയ്യന്നൂർ: 15 സംവത്സരങ്ങളുടെ കാത്തിരിപ്പിന് ശേഷം മുച്ചിലോട്ടമ്മയുടെ പന്തൽ മംഗലത്തിൻ്റ അരങ്ങുണർന്നു തിങ്കളാഴ്ച  രാവിലെ നടന്ന ഗണപതി ഹോമ ചടങ്ങിന് ശേഷം വാല്യക്കാരുടെ കലശം കുളി നടന്നു. അതിനു ശേഷം 10 മണിയോടെ അരങ്ങിൽ അടിയന്തിരം നടന്നു 

രാമന്തളി ശങ്കരനാരായണ ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും മുച്ചിലോട്ടേക്ക് എത്തിച്ച ശേഷം കുഴിയടുപ്പിൽ അഗ്നി പകർന്നതോട് കൂടി പെരുങ്കളിയാട്ടത്തിന് തുടക്കമായി.

ഉച്ചയ്ക്ക്  തിടങ്ങലും തുടർന്ന് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റവും അരങ്ങിൽ അടിയന്തിരവും നെയ്യാട്ടവും നടന്നു. വൈകുന്നേരം  പുലിയൂർ കണ്ണൻ ദൈവത്തിൻ്റെ വെള്ളാട്ടം അരങ്ങിലെത്തി.. വൈകുന്നേരം 7 മണി മുതൽ അന്നദാനം ആരംഭിച്ചു . വൈകുന്നേരം 9 മണി മുതൽ മുച്ചിലോട്ട് ഭഗവതിയുടെ അന്തിത്തോറ്റവും അരങ്ങിൽ അടിയന്തിരവും നെയ്യാട്ടവും നടന്നു..

ramanthaly-muchoilottu-perumkaliyattam


 

Tags