രാമന്തളി മുച്ചിലോട്ട് പെരുങ്കളിയാട്ടം : സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു

google news
രാമന്തളി മുച്ചിലോട്ട് പെരുങ്കളിയാട്ടം : സാംസ്കാരിക സദസ്സ്  സംഘടിപ്പിച്ചു

കണ്ണൂർ :  രാമന്തളി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സദസ്സ് പയ്യന്നൂർ എം എൽ എ ടി ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു.പെരുങ്കളിയാട്ടം ബ്രോഷർ എം എൽ എ വർക്കിങ് ചെയർമാൻ പി പി ദാമോദരനു നൽകി പ്രകാശനം ചെയ്തു.

 പെരുങ്കളിയാട്ടം സംഘാടക സമിതി ജനറൽ കൺവീനർ ടി വി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പെരുങ്കളിയാട്ടം സംഘാടക സമിതി വർക്കിങ് ചെയർമാൻ പി പി ദാമോദരൻ അധ്യക്ഷത വഹിച്ചു.പ്രശസ്ത സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്  മുഖ്യ പ്രഭാഷണം നടത്തി.എം വി ഗോവിന്ദൻ,വി വി ഉണ്ണികൃഷ്ണൻ,മുഹമ്മദലി പി പി,ശ്രീകാന്ത് കെ സംഘാടക സമിതി കൺവീനർ ജനാർദ്ദനൻ വി വി, സംഘാടക സമിതി കൺവീനർ ഗോപി കെ,  ഓഡിയോ വീഡിയോ കമ്മിറ്റി കൺവീനർ പി വി മോഹനൻ, മുച്ചിലോട്ട് യുവജന വേദി സെക്രട്ടറി അഖിൽ കൃഷ്ണൻ ,സ്റ്റേജ് ആൻ്റ് ഡെക്കറേഷൻ കമ്മിറ്റി കൺവീനർ പി വി ഷനോജ്  എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

രാമന്തളി മുച്ചിലോട്ട് പെരുങ്കളിയാട്ടം : സാംസ്കാരിക സദസ്സ്  സംഘടിപ്പിച്ചു

 സോഷ്യൽ മീഡിയ കമ്മിറ്റി കൺവീനർ രാകേഷ് പേരൂർക്കാരൻ നന്ദി പറഞ്ഞു..വനമാല അക്ഷരശ്ലോക സമിതി കരിവെള്ളൂർ അവതരിപ്പിച്ച  അക്ഷരശ്ലോക സദസ്സും, രാമന്തളി വെള്ളാച്ചേരി ഗോവിന്ദൻ സ്മാരക ഗ്രന്ഥാലയത്തിൻ്റെ ഗ്രൂപ്പ് ഡാൻസും, മുച്ചിലോട്ട് വനിതാവേദിയുടെ കൈകൊട്ടിക്കളിയും പ്രാദേശിക കലാഗ്രൂപ്പുകളുടെ ഗാനമേളയും നടന്നു.ഇന്ന്  സാംസ്ക്കാരിക സദസ്സ്  പ്രശസ്ത കവിയും ഗാനചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ ഉദ്ഘാടനം ചെയ്യും..പ്രമുഖ ചലച്ചിത്ര താരം  ഉണ്ണിരാജ ചെറുവത്തൂർ മുഖ്യാതിയാവും.

പയ്യന്നൂർ  മഠത്തുംപടി അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക  സദസ്സ് രാവിലെ 10 മണിക്ക് നടക്കും.വൈകുന്നേരം 7മണിക്ക് മഹാത്മാ കൾച്ചറൽ സെൻ്ററിൻ്റെ വനിതാ ചരട്കുത്തി കോൽക്കളി നടക്കും.തുടർന്ന് കലാതീർത്ഥം രാമന്തളിയുടെ തിരുവാതിരയും, പുസ്തക വീട് കുറുങ്കടവ് അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസും, നാട്യാഞ്ജലി കലാകേന്ദ്രം കുഞ്ഞിമംഗലം അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസും, പയ്യന്നൂർ കലാത്മിക ലളിത കലാഗൃഹത്തിൻ്റെ സംഗീതിക നടക്കും.
 2024 ജനുവരി 8,9,10,11 തീയ്യതികളിലാണ് പെരുങ്കളിയാട്ടം.

Tags