രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി സാംസ്ക്കാരിക സദസ്സ് സംഘടിപ്പിച്ചു

ramanthali

പയ്യന്നൂർ : രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായുള്ള സാംസ്ക്കാരിക സദസ്സ്  പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ ഉദ്ഘാടനം ചെയ്തു.

പ്രമുഖ ചലച്ചിത്ര താരം  ഉണ്ണിരാജ ചെറുവത്തൂർ മുഖ്യാതിഥിയായി..പെരുങ്കളിയാട്ടം സംഘാടക സമിതി കൺവീനർ കെ കൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സുവനീർ കമ്മിറ്റി ചെയർമാൻ ഡോ.രാമന്തളി രവി അധ്യക്ഷത വഹിച്ചു.

ചെറുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ എഫ് അലക്സാണ്ടർ, രാമന്തളി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ പി ദിനേശൻ, രാമന്തളി ഗ്രാമ പഞ്ചായത്ത് മെമ്പർ മോണങ്ങാട്ട് മൊയ്തു,കെ പി വി രാഘവൻ,പണ്ണേരി രമേശൻ, സംഘാടക സമിതി ട്രഷറർ കെ രമേശൻ,സംഘാടക സമിതി കൺവീനർ കമലാക്ഷൻ പി, ഗതാഗത കമ്മിറ്റി ചെയർമാൻ എ രാജൻ,സ്വീകരണ കമ്മിറ്റി  കൺവീനർ പി ശങ്കരൻ മാസ്റ്റർ,കലാ സാംസ്കാരിക കമ്മിറ്റി വൈസ് ചെയർമാൻ വി വി രവീന്ദ്രൻ എന്നിവർ ആശംസ അർപ്പിച്ചു..വളണ്ടിയർ കമ്മിറ്റി കൺവീനർ പി വി വിജയൻ നന്ദി പറഞ്ഞു.

പയ്യന്നൂർ  മഠത്തുംപടി അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക സദസ്സ്  പകൽ മുച്ചിലോട്ട് നടയിൽ വച്ച് നടന്നു..വൈകുന്നേരം മഹാത്മാ കൾച്ചറൽ സെൻ്ററിൻ്റെ വനിതാ ചരട്കുത്തി കോൽക്കളി നടന്നു.തുടർന്ന് കലാതീർത്ഥം രാമന്തളിയുടെ തിരുവാതിരയും, പുസ്തക വീട് കുറുങ്കടവ് അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസും, നാട്യാഞ്ജലി കലാകേന്ദ്രം കുഞ്ഞിമംഗലം അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസും, പയ്യന്നൂർ കലാത്മിക ലളിത കലാഗൃഹത്തിൻ്റെ സംഗീതികയും നടന്നു.

ഇന്ന്(ബുധൻ) സാംസ്കാരിക സമ്മേളനം കല്യാശ്ശേരി എം എൽ എ എം.വിജിൻ ഉദ്ഘാടനം ചെയ്യും..കോഴിക്കോട് സർവ്വകലാശാല മുൻ ഫോക്‌ലോർ വകുപ്പ് മേധാവി ഡോ. ഇ കെ ഗോവിന്ദവർമരാജ മുഖ്യ പ്രഭാഷണം നടത്തും..പയ്യന്നൂർ ഡിവൈഎസ്പി  ഇ കെ പ്രേമചന്ദ്രൻ മുഖ്യാതിഥിയാവും.

വൈകുന്നേരം 3 മണിക്ക് മഹേശ്വര അക്ഷരശ്ലോക  സമിതി കരിവെള്ളൂർ അവതരിപ്പിക്കുന്ന അക്ഷരശ്ലോക സദസ്സ് നടക്കും..വൈകുന്നേരം 7 മണിക്ക് രാമന്തളി വനിതാ കൂട്ടായ്മയുടെ മെഗാ തിരുവാതിര അരങ്ങേറും..തുടർന്ന് ശ്രീ ദുർഗ കളരി സംഘം അവതരിപ്പിക്കുന്ന കളരി പ്രദർശനം നടക്കും. 2024 ജനുവരി 8,9,10,11 തീയ്യതികളിലാണ് പെരുങ്കളിയാട്ടം.

Tags