രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി സാംസ്ക്കാരിക സദസ്സ് സംഘടിപ്പിച്ചു

samskaarika sadas

പയ്യന്നൂർ: രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി സാംസ്ക്കാരിക സദസ്സ് സംഘടിപ്പിച്ചു.  മുൻ ആഭ്യന്തര മന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന രമേശ് ചെന്നിത്തല എം ൽ എ പരിപാടി ഉദ്ഘാടനം ചെയ്തു. പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായി ഒരുക്കിയ "മഞ്ഞൾ പ്രസാദം" എന്ന ആൽബത്തിന്റെ റീലിസ് ചടങ്ങും അദ്ദേഹം നിർവഹിച്ചു.

samsakarika sadas1

രാമന്തളി മുച്ചിലോട്ട് വനിതാവേദി സെക്രട്ടറി സീമ എം വി സ്വാഗതം പറഞ്ഞ ചടങ്ങിൽ രാമന്തളി പഞ്ചായത്ത് പ്രസിഡൻ്റ് വി ഷൈമ അധ്യക്ഷത വഹിച്ചു.കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രാർത്ഥന എ, കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ വി ലേജു, രാമന്തളി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത എ വി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്  കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു നീലകണ്ഠൻ, രാമന്തളി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ നാരായണി പി പി, സീമ എ, ഷുഹൈബ പി എം എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.രാമന്തളി മുച്ചിലോട്ട് വനിതാവേദി പ്രസിഡൻ്റ് ലീന പി ചടങ്ങിൽ നന്ദി പറഞ്ഞു.

chennithala

വൈകുന്നേരം തായിനേരി തുളുവന്നൂർ  ശ്രീ മഹാവിഷ്ണു ക്ഷേത്രം ഗീതജ്ഞാന സമിതിയുടെ സൗന്ദര്യ ലഹരി പാരായണം നടന്നു.തുടർന്ന് കുന്നരു അണീക്കര വനിതാ വേദിയുടെ തിരുവാതിര അരങ്ങേറി. നവരസ കുന്നരു വടക്കേ ഭാഗത്തിൻ്റെ ഫ്യൂഷൻ ഡാൻസും, ലിജു ദിനൂപ് അവതരിപ്പിക്കുന്ന വരനടനം മുച്ചിലോട്ടമ്മയും, സർഗ്ഗം കലാവേദി ചൂളക്കടവിൻ്റെ കൈകൊട്ടികളി നാടൻ പാട്ടും,യുവജന കലാസമിതി കല്ലേറ്റുംകടവിൻ്റെ നൃത്ത സന്ധ്യയും സാംസ്കാരിക പരിപാടിയുടെ ഭാഗമായി നടന്നു.

വെള്ളിയാഴ്ച സാംസ്കാരിക സദസ്സ്  ഇരിക്കൂർ എം എൽ എ  സജീവ് ജോസഫ് ഉദഘാടനം ചെയ്യും. കേരള ക്ഷേത്ര കലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവലത്ത്  മുഖ്യ പ്രഭാഷണം നടത്തും. വൈകുന്നേരം 7 മണി മുതൽ ദേവിന ഉമേഷ് കോട്ടിക്കുളം അവതരിപ്പിക്കുന്ന മോഹിനിയാട്ടം അരങ്ങേറും. തുടർന്ന് കുന്നരു മൂകാംബിക വട്ടപ്പറമ്പിച്ചാൽ നൃത്തവേദി അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങൾ, നൃത്ത്യധി ഡാൻസ് സ്കൂൾ രാമന്തളി അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ, ശിവശക്തി മൊട്ടക്കുന്ന്  അവതരിപ്പിക്കുന്ന ഫ്യൂഷൻ തിരുവാതിര, ശിവദം  തിരുവില്ലാംകുന്ന് അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി എന്നിവ നടക്കും. ജനുവരി 8,9,10,11 തീയ്യതികളിലാണ് പെരുങ്കളിയാട്ടം.