രാമന്തളി പെരുങ്കളിയാട്ടം ; സാംസ്ക്കാരിക സമ്മേളനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു

google news
divya

പയ്യന്നൂർ : രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

ppdi diya

ചലച്ചിത്ര നടി ചിത്ര നായർ മുഖ്യാതിഥിയായി .കൈരളി ടി വി എക്സിക്യൂട്ടീവ് എഡിറ്റർ ശരത്ത് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി . കൈരളി ടി വി എഡിറ്റർ പി വി കുട്ടനും പ്രഭാഷണം നടത്തി..ഭക്ഷണക്കമ്മിറ്റി ചെയർമാൻ കെ പി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ രാമന്തളി പഞ്ചായത്ത് പ്രസിഡൻ്റ് വി ഷൈമ അധ്യക്ഷത വഹിച്ചു.

 പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദീപു എം വി, പെരുങ്കളിയാട്ടം മീഡിയ കമ്മിറ്റി ചെയർമാൻ പ്രകാശൻ പയ്യന്നൂർ, സുധീഷ് മാഷ് മാതൃഭൂമി, പീറ്റർ ഏഴിമല(രാഷ്ട്ര ദീപിക) എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു... പെരുങ്കളിയാട്ടം മീഡിയ കമ്മിറ്റി കൺവീനർ സുബിൻ ബാലകൃഷ്ണൻ നന്ദി പറഞ്ഞു.

ramanthali

 തുടർന്ന്  സുഭാഷ് കലാ സമിതി രാമന്തളി അവതരിപ്പിച്ച ഭാരതനാട്യം,ദൃശ്യ കലാവേദി രാമന്തളി അവതരിപ്പിച്ച നൃത്ത നൃത്ത്യങ്ങൾ, കുന്നരു ശ്രീ മൂകാംബിക ക്ഷേത്ര വനിതാവേദി അവതരിപ്പിച്ച തിരുവാതിര, രുദ്ര സ്കൂൾ ഓഫ് ഡാൻസ് പുന്നക്കടവ് അവതരിപ്പിച്ച നൃത്ത സന്ധ്യ എന്നിവ നടന്നു.

 പെരുങ്കളിയാട്ടത്തിന് മുമ്പേയുള്ള സാംസ്ക്കാരിക സദസ്സ് ഇതോടെ സമാപിച്ചു.2024 ജനുവരി 8,9,10,11 തീയ്യതികളിലാണ് പെരുങ്കളിയാട്ടം..

Tags