കണ്ണൂരിലെ ജനകീയ ഡോക്ടർ രൈരു ഗോപാൽ സേവനം താൽക്കാലികമായി നിർത്തി, വീടിന് മുൻ വശത്തെ ഗേറ്റിൽ അറിയിപ്പ് ബോർഡ് സ്ഥാപിച്ചു കൊണ്ട് ലളിതമായ വിടവാങ്ങൽ

Rairu Gopal

കണ്ണൂര്‍: കനത്ത ചൂടും വാർധക്യ കാല അവശതയും നിമിത്തം കണ്ണൂരിലെ ജനകീയ ഡോക്ടർ താൽക്കാലികമായി സേവനം നിർത്തി.എന്റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല'. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിര്‍ത്തുകയാണെന്ന ബോര്‍ഡ് ഗേറ്റില്‍ തൂക്കിയാണ് കണ്ണുരുകാരുടെ പ്രീയപെട്ട ഡോക്ടർരൈരു ഗോപാൽ തന്റെ സേവനം താൽക്കാലികമായി നിർത്തിയതായി ജനങ്ങളെ അറിയിച്ചത്.


നീണ്ടഅമ്പത് വര്‍ഷത്തിലേറെ രോഗികള്‍ക്കൊപ്പം ജീവിച്ച ഡോക്ടര്‍ ലളിതമായ അറി യിപ്പ് ബോർഡ് വീടിന്റെ ഗേറ്റിൽ തൂക്കിയാണ് ജോലിയില്‍നിന്ന് വിരമിച്ചത്. ഇങ്ങനെയൊരു ഡോക്ടര്‍ ഇനിയുണ്ടാവില്ലെന്നാണ് അദ്ദേഹത്തെ ആശ്രയിക്കുന്ന കണ്ണൂരിലെ സാധാരണക്കാർ  പറയുന്നത്. ആതുരസേവനം കച്ചവടമാകുന്ന ഈ കാലത്ത് സൗജന്യനിരക്കില്‍ കണ്ണൂരിന്റെ ആരോഗ്യം കാത്ത ജനപ്രിയ ഡോക്ടറാണ് രൈരു ഗോപാല്‍ തന്റെ സേവന കാലയളവിൽ
18 ലക്ഷം രോഗികള്‍ക്ക് മരുന്നും സ്‌നേഹവും കുറിച്ചുകൊടുത്താണ് ഡോക്ടര്‍ വിശ്രമജീവിതത്തിലേക്ക് കടക്കുന്നത് സാധാരണക്കാർക്ക് തിരിച്ചടിയായിട്ടുണ്ട്. 

രണ്ടുരൂപ ഡോക്ടര്‍ എന്ന പേരിലാണ് രൈരു ഗോപാല്‍ അറിയപ്പെട്ടിരുന്നത്. മരുന്നും പരിശോധനയും അടക്കം നാല്‍പ്പതോ അമ്പതോ രൂപമാത്രമാണ് രോഗികളില്‍നിന്നും അദ്ദേഹംവാങ്ങിയിരുന്നത്. പരിശോധനക്കായി ഒരു വീട്ടിലെത്തിയപ്പോള്‍ കണ്ട ദയനീയാവസ്ഥയാണ് രൈരു ഡോക്ടറെ സേവനത്തിന്റെ വഴിയിലെത്തിച്ചത്. രോഗികളുടെ സമയം വിലപ്പെട്ടതാണെന്ന് മനസിലാക്കിയായിരുന്നു ഡോ. രൈരു ഗോപാലിന്റെ പ്രവര്‍ത്തനം. ജോലി പോകേണ്ട തൊഴിലാളികള്‍ക്കും കൂലിപ്പണിക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെല്ലാം സൗകര്യപ്രദമാകുന്ന വിധത്തില്‍ പുലര്‍ച്ചയാണ് പരിശോധന. 

യൗവനകാലത്ത് പുലര്‍ച്ചെ മൂന്ന് മുതല്‍ ഡോക്ടര്‍ പരിശോധന തുടങ്ങിയിരുന്നു. അന്ന് മുന്നൂറിലേറെ രോഗികളുണ്ടാകും.രാവിലെ 2.15 ന് എഴുന്നേല്‍ക്കുന്നതോടെയാണ് ഡോക്ടറുടെ  ഒരു ദിവസം ആരംഭിക്കുന്നത്. പിന്നെ  നേരെ പശുത്തൊഴുത്തിലേക്ക് പ്രവേശിക്കുകയാണ് പതിവ്. തൊഴുത്ത് വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ച് പാല്‍ കറന്നെടുക്കും.

 ശേഷം കുളികഴിഞ്ഞ് പൂജാമുറിയേിലേക്ക്. അഞ്ചര മുതല്‍ പത്രം വായനയും പാല്‍ വിതരണവും നടത്തും. കണ്ണൂർ നഗരത്തിലെ  താണ മാണിക്ക കാവിനടുത്തെ വീട്ടില്‍ രാവിലെ ആറര മുതല്‍ രോഗികളെത്തി തുടങ്ങും. എണ്ണം തൊണ്ണൂറും നൂറുമൊക്കെ കടക്കും. രാവിലെ 10 വരെ പരിശോധന നീളും. നേരത്തെ മരുന്ന് എടുത്തുകൊടുക്കാനും ടോക്കന്‍ വിളിക്കാനുമൊക്കെ സഹായിയുണ്ടായിരുന്നു. 

ആരോഗ്യം കുറഞ്ഞതോടെ രോഗികളുടെ എണ്ണവും ക്രമേണ കുറച്ചു. ഭാര്യ ഡോ. ശകുന്തളയും പരിശോധനയില്‍ സഹായിക്കാനുണ്ടാകും. മകന്‍ ഡോ. ബാലഗോപാലും ഈ വഴിയില്‍ തന്നെയാണ് സഞ്ചരിക്കുന്നത്. രൈരു ഗോപാലിന് പരിശോധിക്കാന്‍ വയ്യാതായതോടെയാണ് ഒപി നിര്‍ത്തുന്നത്. കണ്ണൂക്കര സ്‌കൂളിന്റെ മുന്‍ വശമുള്ള വാടക വീട്ടിലും മുമ്പ് പരിശോധന നടത്തിയിരുന്നു. കണ്ണുരുകാരുടെ പ്രീയപ്പെട്ട ഡോക്ടർ സേവനം താൽകാലികമായി നിർത്തിയെങ്കിലും അദ്ദേഹം വീണ്ടും ആതുര സേവന പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ .

Tags