ജൈവ വൈവിധ്യത്തെ അടുത്തറിയാൻ മാടായിപ്പാറയിലേക്ക് സർ സയ്യിദുകാരുടെ മഴയാത്ര
Jul 13, 2024, 22:48 IST
കരിമ്പം:പ്രകൃതിയുടെ കാഴ്ചകൾ നേരിട്ട് കാണാനും അനുഭവിക്കാനുമായി ജൈവ വൈവിധ്യത്തിൻ്റെ കലവറയായ മാടായിപ്പാറയിലേക്ക് സർ സയ്യിദ് എച്ച് എസ് എസ് മാസ്റ്ററി ക്ലബ്ബ് വിദ്യാർത്ഥികൾ മഴയാത്ര നടത്തി.മഴയെ വകവെക്കാതെ 12 കിലോമീറ്ററിലധികം നടന്ന് മാടായിപ്പാറയുടെ പരിസ്ഥിതി പ്രാധാന്യവും 'ജൈവവൈവിധ്യത്തിൻ്റെ വ്യാപ്തിയും വിദ്യാർത്ഥികൾ മനസ്സിലാക്കി.മുംതാസ് എപിവി,റിയാസ്.വി.പി.,സലിം.എംപി,റഫ്സീന. വി,അയ്യൂബ്.പിപി,ഷിജില,സഫ. പിപി ,സിറാജ് ചപ്പൻ, മുഹ്സിന ,നജ്മ പിപി ഷഹീമ എന്നിവർ നേതൃത്വം നൽകി