കണ്ണൂർ നഗരത്തിലെ റെയിൽവെ ഫൂട്ട് ഓവർബ്രിഡ്ജ് അറ്റകുറ്റപ്പണിക്കായി അടച്ചു; ഓണക്കാലത്ത് ദുരിതത്തിലായി യാത്രക്കാരും വഴിയോര കച്ചവടക്കാരും

kannur railway foot bridge closed
kannur railway foot bridge closed

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഓണക്കാലത്ത് ഫൂട്ട് ഓവർ ബ്രിഡ്ജ് അടച്ചിട്ടതോടെ തെരുവ് കച്ചവടക്കാരും കാൽ നടയാത്രക്കാരും ദുരിതത്തിലായി. കഴിഞ്ഞ ദിവസം മുതലാണ് നഗരഹൃദയത്തിലെഓവർ ബ്രിഡ്ജ് അടച്ചിട്ടത്. ഹെഡ് പോസ്റ്റ് ഓഫീസ് - ടെലഫോൺ ഭവൻ വഴി മുനീശ്വരൻ കോവിലിന് മുന്നിലെത്താൻ നൂറുക്കണക്കിനാളുകൾ ആശ്രയിക്കുന്നവഴിയാണിത്. ഇനി ഏറെ ചുറ്റിത്തിരിഞ്ഞ് വേണം ഹെഡ് പോസ്റ്റ് ഓഫീസ് ഭാഗത്ത് നിന്നും മുനീശ്വരർകോവിൽ റോഡിലെത്താൻ.

railway foot bridge kannur

കണ്ണൂർ നഗരത്തിലെത്തുന്നവർ പ്രസ് ക്ളബ്ബ് ജങ്ഷനിൽ ബസ്സിറങ്ങി എളുപ്പത്തിൽ മാർക്കറ്റിലും മറ്റുമെത്താൻ ആശ്രയിക്കുന്നതും ഈ വഴി തന്നെയാണ്. പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താനാണ് വഴി അടച്ചതെന്നാണ് റെയിൽവെ എൻജിനിയറിങ് വിഭാഗം  അധികൃതരുടെ വിശദീകരണം. ബീമുകൾ തുരുമ്പെടുത്തും സ്പയെറുകൾ ഇളകിയതിനാലും അപകടാവസ്ഥയിലായതിനെ തുടർന്നാണ് റെയിൽവെ ഫുട്ട് ഓവർബ്രിഡ്ജുവഴിയുള്ള ഗതാഗതം നിരോധിച്ചത്.

Tags