രാഹുല്‍ മാങ്കൂട്ടത്തിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു

google news
aaaa

 
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. ഗതാഗത തടസമുണ്ടാക്കിയ പ്രവര്‍ത്തകരെ പൊലിസ് ബലംപ്രയോഗിച്ചു അറസ്റ്റു ചെയ്തു വാഹനത്തില്‍ കയറ്റിയത് സംഘര്‍ഷത്തിനിടെയാക്കി.

കാല്‍ടെക്‌സ് ജംഗ്ഷനില്‍ റോഡ് ഉപരോധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജോമോന്‍ ജോസ്,വിജില്‍ മോഹനന്‍,വി രാഹുല്‍,വി പി അബ്ദുല്‍ റഷീദ്,നിമിഷ വിപിന്‍ദാസ്,സുധീഷ് വെള്ളച്ചാല്‍, പ്രിനില്‍ മതുക്കോത്ത്, മിഥുന്‍ മാറോളി,വിജിത്ത് നീലാഞ്ചേരി, ജീന ഷൈജു,നിധിന്‍ കോമത്ത്, അതുല്‍ എം സി, നിധിന്‍ നടുവനാട്, രാഹുല്‍ പുത്തന്‍ പുരയില്‍, വരുണ്‍ സിവി, അര്‍ജുന്‍ സി കെ, പ്രകീര്‍ത്ത് മുണ്ടേരി, ആകര്‍ഷ് തുടങ്ങിയവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു നീക്കിയത്. 

കണ്ണൂരില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ വി രാഹുല്‍, അഡ്വ : വി പി അബ്ദുള്‍ റഷീദ്,നിമിഷ വിപിന്‍ദാസ്, കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, കെഎസ്യു ജില്ലാ പ്രസിഡണ്ട് അതുല്‍ എം സി, യൂത്ത് കോണ്‍ഗ്രസ്  ജില്ലാ ഭാരവാഹികളായ, സുധീഷ് വെള്ളച്ചാല്‍,

റിന്‍സ് മാനുവല്‍ മഹിത മോഹന്‍, പ്രിനില്‍ മതുക്കോത്ത്, മിഥുന്‍ മാറോളി, വിജിത്ത് നീലാഞ്ചേരി, നിധീഷ് ചാലാട്, ജീന ഷൈജു, നിധിന്‍ കോമത്ത്,എബിന്‍ സാബൂസ്, യൂത്ത് കോണ്‍ഗ്രസ്‌ബ്ലോക്ക് പ്രസിഡന്റ്മാരായ വരുണ്‍ എംകെ, രാഹുല്‍ പുത്തന്‍ പുരയില്‍, പ്രിന്‍സ് പി ജോര്‍ജ്ജ്, അമല്‍ കുറ്റിയാട്ടൂര്‍, നിധിന്‍ പി.വി,ഷജില്‍.കെ, നവനീത് നാരായണന്‍ 
തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags